‘എന്നാ ഒരു പ്രസന്നതയാ!! ഞെട്ടിപ്പിക്കുന്ന പ്രകടനവുമായി സ്വാസികയുടെ ചതുരം ട്രെയിലർ..’ – വീഡിയോ കാണാം

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു യുവനടിയാണ് സ്വാസിക വിജയ്. കരിയറിന്റെ തുടക്കത്തിൽ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടെങ്കിലും ഇപ്പോൾ സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുക്കാൻ സ്വാസികയ്ക്ക് സാധിച്ചിരുന്നു. കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന സിനിമയ്ക്ക് ശേഷം സ്വാസികയ്ക്ക് സിനിമയിൽ ഒരുപാട് നല്ല വേഷങ്ങൾ ലഭിച്ചിരുന്നു. സ്വാസികയുടെ ഈ വർഷം കുറെ സിനിമകളുടെ ഭാഗമായി.

ഏറ്റവും പുതിയ ചിത്രമായ കുമാരി ഇന്ന് തിയേറ്ററുകളിൽ റിലീസ് ആവുകയും ചെയ്തിരുന്നു. അതിൽ ഐശ്വര്യ ലക്ഷ്മി ആണ് നായികയായി അഭിനയിച്ചത്. യൂട്യൂബിൽ ട്രെൻഡിങ്ങിൽ ഇടംപിടിച്ച സ്വാസികയുടെ ഒരു പുതിയ സിനിമയുടെ ടീസർ കുറച്ച് നാൾ മുമ്പ് ഇറങ്ങിയിരുന്നു. റോഷൻ മാത്യുവും സ്വാസികയും പ്രധാന വേഷത്തിൽ എത്തുന്ന ചതുരത്തിന്റെ ടീസറാണ് പുറത്തിറങ്ങിയത്.

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള നടനും സംവിധായകനുമായ സിദ്ധാർഥ് ഭരതനാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. എങ്കിൽ ഇപ്പോഴിതാ സിനിമയുടെ ട്രെയിലർ പുറത്തിറങ്ങിയിരിക്കുകയാണ്. സ്വാസികയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമായിരിക്കുമെന്ന് ട്രെയിലറിൽ നിന്ന് വ്യക്തമാണ്. ഒരുപാട് ഇന്റിമേറ്റ് രംഗങ്ങളും വൈലൻസ് രംഗങ്ങളും ട്രെയിലറിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

അലെൻസിർ സിനിമയിൽ ഒരു പ്രധാന റോൾ ചെയ്യുന്നുണ്ട്. അലെൻസിയറിന്റെ ഭാര്യയുടെ റോളിലാണ് സ്വാസിക അഭിനയിക്കുന്നതെന്ന് ട്രെയിലറിൽ നിന്ന് വ്യക്തമാകുന്നുണ്ട്. ചെറുപ്പക്കാരിയായ ഭാര്യയായി സ്വാസിക അഭിനയിക്കുമ്പോൾ ഇവരെ കൂടാതെ ശാന്തി ബാലചന്ദ്രൻ, ലിയോണ ലിഷോയ്, ജാഫർ ഇടുക്കി, നിഷാന്ത് സാഗർ, വിനോയ് തോമസ് എന്നിവർ അഭിനയിക്കുന്നുണ്ട്. നവംബർ നാലിനാണ് സിനിമ റിലീസ് ചെയ്യും.