‘ബോട്ടിൽ അതീവ ഗ്ലാമറസ് ലുക്കിൽ നൃത്തം ചെയ്‌ത്‌ നടി മാളവിക, ഹോട്ടെന്ന് ആരാധകർ..’ – വീഡിയോ വൈറൽ

മ്യൂസിക് ആൽബത്തിൽ അഭിനയിച്ചുകൊണ്ട് കരിയർ ആരംഭിക്കുകയും പിന്നീട് ആസിഫ് അലി ചിത്രത്തിൽ നായികയായി തിളങ്ങുകയും ചെയ്ത ശേഷം നിരവധി ആരാധകരുള്ള ഒരു യുവനടിയായി മാറിയ ഒരാളാണ് നടി മാളവിക മേനോൻ. ചുരുങ്ങിയ സമയംകൊണ്ട് തന്നെ ജനമനസ്സുകളിൽ ഇടംപിടിച്ചിട്ടുള്ള മാളവിക, ഈ ചെറുപ്രായത്തിൽ തന്നെ ഇപ്പോൾ കൂടുതൽ സഹനടി റോളുകളാണ് ചെയ്യുന്നതെന്ന് ശ്രദ്ധേയമാണ്.

പക്ഷേ അതുകൊണ്ട് തന്നെ ഒരുപാട് സിനിമകളുടെ ഭാഗമാവാനും മാളവികയ്ക്ക് സാധിച്ചിട്ടുണ്ട്. ഇതോടൊപ്പം തന്നെ മാളവികയ്ക്ക് ഒരു ഗ്ലാമറസ് പരിവേഷവും സോഷ്യൽ മീഡിയയിലുണ്ട്. അതുകൊണ്ട് തന്നെ വരും വർഷങ്ങളിൽ തെന്നിന്ത്യയിൽ ഒട്ടാകെ തിളങ്ങാൻ സാധിക്കുന്ന ഒരു നടിയായിരിക്കും മാളവിക എന്ന് മലയാളി സിനിമ പ്രേക്ഷകരുടെ വിലയിരുത്തൽ. ഈ വർഷം ആറിൽ അധികം സിനിമകളിൽ മാളവിക അഭിനയിച്ചിട്ടുണ്ട്.

അടുത്ത വർഷം ഇതിലും സിനിമകളിൽ മാളവികയെ കാണാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. അതെ സമയം ഇൻസ്റ്റാഗ്രാമിൽ വൺ മില്യൺ ഫോളോവേഴ്സ് ആയപ്പോൾ മാളവിക ഒരു വീഡിയോ പങ്കുവച്ചിരുന്നു. അതെ വേഷത്തിൽ തന്നെയുള്ള മറ്റൊരു ഗ്ലാമറസ് വീഡിയോ മാളവിക പോസ്റ്റ് ചെയ്തിരിക്കുകയാണ്. നൃത്തച്ചുവടുകൾ വെക്കുന്ന ഒരു വീഡിയോയാണ് മാളവിക പങ്കുവച്ചത്.

നടി നിമാ ചന്ദ്രനാണ് വീഡിയോ എടുത്തിരിക്കുന്നത്. ഈ മനോഹരമായ നിമിഷങ്ങൾ പകർത്തിയതിന് നിമയ്ക്ക് മാളവിക നന്ദി പറഞ്ഞു. സന്തോഷം, ഒരുപാട് സന്തോഷം എന്ന് ക്യാപ്ഷനിൽ എഴുതിയിട്ടുമുണ്ട്. വൺ മില്യൺ അടിച്ചതിന്റെ സന്തോഷം ഇതുവരെ കഴിഞ്ഞില്ലേ എന്നാണ് ആരാധകർ ചോദിക്കുന്നത്. ദുബൈയിൽ വച്ചാണ് ഈ വീഡിയോ എടുത്തിരിക്കുന്നത്. ഹോട്ട് ലുക്കെന്ന് ആരാധകർ കമന്റ് ഇട്ടിട്ടുണ്ട്.