‘ഭർത്താവിന് ഒപ്പം അവധി ആഘോഷം!! മൂന്നാറിൽ നിന്നുള്ള ചിത്രങ്ങളുമായി നടി ദുർഗ കൃഷ്ണ..’ – ഫോട്ടോസ് വൈറൽ

സിനിമയിൽ ഏത് റോളുകളിൽ യാത്രയൊരു മടിയും കൂടാതെ അഭിനയിക്കുന്ന ഒരു യുവനടിയാണ് ദുർഗ കൃഷ്ണ. 2017-ൽ പൃഥ്വിരാജിന്റെ നായികയായി വിമാനം എന്ന സിനിമയിലൂടെ കരിയർ ആരംഭിച്ച ദുർഗ ഓരോ വർഷം കഴിയുംതോറും മികച്ച പ്രകടനം കാഴ്ചവച്ചുകൊണ്ടിരിക്കുകയാണ്. പലപ്പോഴും ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യുന്നതുകൊണ്ട് വിമർശനം സോഷ്യൽ മീഡിയയിൽ നേരിട്ടിട്ടുള്ള താരമാണ് ദുർഗ.

ഉടൽ എന്ന സിനിമയിലെ ദുർഗയുടെ അഭിനയമാണ് ഈ കാര്യത്തിൽ ഏറ്റവും ചർച്ചയായത്. അതിന്റെ ടീസറുകളും ട്രെയിലറുകളും ഇറങ്ങിയപ്പോൾ മുതൽ സമൂഹ മാധ്യമങ്ങളിൽ വിമർശനം നേരിടേണ്ടി വന്നിട്ടിട്ടുണ്ട്. ആ സമയത്തെല്ലാം താരത്തിന് ഒപ്പം നിന്നത് ഭർത്താവ് അർജുൻ രവീന്ദ്രൻ ആയിരുന്നു. അർജുനും ആ കാര്യത്തിൽ കുറെ വിമർശനങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. 2021-ലായിരുന്നു ഇരുവരും വിവാഹിതരായത്.

പ്രേതം 2, കുട്ടിമാമ, ലവ് ആക്ഷൻ ഡ്രാമ, കോൺഫെഷൻ ഓഫ് കുക്കു, 21 ഹാവേഴ്സ്(കന്നഡ), കുടുക്ക് 2025 തുടങ്ങിയ സിനിമകളിൽ ഇതിനോടകം അഭിനയിച്ചു കഴിഞ്ഞ ദുർഗയുടെ ഏറ്റവും അവസാനമായി ഇറങ്ങിയത് കിംഗ് ഫിഷ് എന്ന ചിത്രമായിരുന്നു. മോഹൻലാലിന് ഒപ്പമുള്ള റാം ആണ് ഇനി വരാനുള്ളത്. കടുത്ത മോഹൻലാൽ ആരാധിക കൂടിയായ ദുർഗയുടെ ആദ്യ മോഹൻലാൽ ചിത്രമാണ് ഇത്.

ഭർത്താവ് അർജുൻ ഒപ്പം മുന്നാറിലെ ചാണ്ടീസ് ഡ്രിസിൽ ഡ്രോപ്സ് എന്ന ആഡംബര റിസോർട്ടിൽ അവധി ആഘോഷിക്കാൻ എത്തിയിരിക്കുകയാണ്. അവിടെ നിന്നുള്ള മനോഹരമായ ഫോട്ടോസ് ദുർഗ പങ്കുവച്ചിട്ടുമുണ്ട്. അർജുനാണ് ദുർഗയുടെ ഫോട്ടോസ് എടുത്തുകൊടുത്തത്. ഹോളിഡേ വിത്ത് ഹബി എന്ന ഹാഷ് ടാഗ് നൽകിയാണ് ദുർഗ തന്റെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാം ആരാധകരുമായി പങ്കുവച്ചത്.


Posted

in

by