February 27, 2024

‘കഴിഞ്ഞ മാസം 49 വയസ്സ് തികഞ്ഞ ആളാണ്!! ബോളിവുഡ് ഗ്ലാമറസ് റാണിയായി മലൈക അറോറ..’ – വീഡിയോ വൈറൽ

ബോളിവുഡിലെ തിരക്കുള്ള നടിയും നർത്തകിയും അവതാരകയുമായ താരമാണ് മലൈക അറോറ. ഷാരൂഖ് ഖാൻ നായകനായ ദിൽ സെ എന്ന ചിത്രത്തിലെ ‘ചൈയ്യ ചൈയ്യ’ എന്ന പാട്ടിൽ ഡാൻസ് ചെയ്തുകൊണ്ടാണ് മലൈക സിനിമയിലേക്ക് എത്തുന്നത്. അന്ന് അത് വലിയ തരംഗമായി മാറിയിരുന്നു. മിക്ക സിനിമകളിലും അഭിനയത്തിനേക്കാൾ ഡാൻസ് നമ്പറുകൾ ചെയ്താണ് മലൈക ആരാധകരെ സ്വന്തമാക്കിയിരുന്നത്.

ഓം ശാന്തി ഓം, ദബാംഗ്, ഗബ്ബാർ സിംഗ്(തെലുങ്ക്), ഹൗസ് ഫുൾ 2, ദബാംഗ് 2 തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളിലെല്ലാം മലൈകയുടെ കലക്കൻ ഡാൻസ് നമ്പറുകൾ ഉണ്ടായിരുന്നു. സൽമാൻ ഖാന്റെ അനിയൻ അർബാസ് ഖാനുമായി വിവാഹിതയായ മലൈക, 2016-ൽ ആ ബന്ധം വേർപിരിയുകയും ചെയ്തിരുന്നു. ഒരു മകനും താരത്തിനുണ്ട്. ബോളിവുഡ് നടനായ അർജുൻ കപൂറുമായി ലിവിങ് റിലേഷനിലാണ് താരം ഇപ്പോൾ.

മലൈകക്കാൾ 12 വയസ്സ് ഇളയതാണ് അർജുൻ. 49-കാരിയായ മലൈക കണ്ടാൽ പക്ഷേ ഒരിക്കലും അത്രയും പറയുകയില്ല എന്നതാണ് മറ്റൊരു ശ്രദ്ധേയമായ വസ്തുത. അതൊരിക്കൽ കൂടി തെളിയിക്കുകയാണ് മലൈക അറോറ തന്റെ പുതിയ ചിത്രങ്ങളിലൂടെ. താരത്തിന്റെ പുതിയ ചിത്രത്തിലെ ഡാൻസ് നമ്പറിന്റെ ഡ്രെസ്സിലുള്ള ഫോട്ടോസാണ് മലൈക പങ്കുവച്ചിരിക്കുന്നത്. ആൻ ആക്ഷൻ ഹീറോ എന്നാണ് സിനിമയുടെ പേര്.

ആയുഷ്മാൻ ഖുറാനയാണ് ചിത്രത്തിൽ നായകനായി അഭിനയിക്കുന്നത്. അതിലെ ‘ആപ് ജൈസ കൊയ്‌’ എന്ന പാട്ടിൽ ഡാൻസ് ചെയ്യുന്നത് മലൈകയാണ്. അതിലെ പാട്ടിന്റെ വീഡിയോ ഇപ്പോഴും ട്രെൻഡിങ്ങിൽ നിൽക്കുകയാണ്. മലൈകയുടെ ഒരു ഗംഭീര പെർഫോമൻസ് തന്നെയാണ് കാണുന്നത്. അതിലെ വസ്ത്രങ്ങൾ ധരിച്ചുള്ള ഫോട്ടോസാണ് മലൈക ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നത്. 17 മില്യൺ വ്യൂസാണ് ഇതുവരെ വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.