‘എനിക്ക് സമ്മാനിച്ച മനോഹരമായ പുതിയ ജീവിതം..’ – പിറന്നാൾ ദിനത്തിൽ ഭർത്താവിന് നന്ദി പറഞ്ഞ് നടി ലെന

സ്നേഹം എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന് പിന്നീട് ദേവദൂതൻ, ഇന്ദ്രീയം, കൊച്ചുകൊച്ചു സന്തോഷങ്ങൾ തുടങ്ങിയ സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ച് രണ്ടാം ഭാവത്തിൽ നായികയായി മാറിയ താരമാണ് നടി ലെന. കരിയറിന്റെ തുടക്കത്തിൽ അത്ര ശ്രദ്ധനേടുന്ന കഥാപാത്രങ്ങൾ ചെയ്യാൻ ലെനയ്ക്ക് സാധിച്ചിരുന്നില്ല. 2004-ൽ വിവാഹിതയായ ലെന സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തു.

2007-ൽ ബിഗ് ബിയിലൂടെയാണ് ലെന തിരിച്ചുവരവ് നടത്തുന്നത്. ആദ്യ വിവാഹബന്ധം വേർപ്പെടുത്തിയ ശേഷം ലെന സിനിമകളിൽ കൂടുതൽ സജീവമായി. 2007 മുതൽ കഴിഞ്ഞ പതിനഞ്ച് വർഷത്തിനുള്ളിൽ നിരവധി സിനിമകളിലാണ് ലെന അഭിനയിച്ചത്. ഈ വർഷം ജനുവരിയിൽ ലെന വീണ്ടും വിവാഹിതയായി. അതീവ രഹസ്യമായിട്ടാണ് വിവാഹം നടന്നത്. അങ്ങനെ നടത്താൻ പ്രതേക കാരണവും ഉണ്ടായിരുന്നു.

ലെനയെ വിവാഹം ചെയ്ത ഗ്രൂപ്പ് ക്യാപ്റ്റനായ പ്രശാന്ത് നായർ ബഹിരാകാശത്തിലേക്കുള്ള ‘ഗഗൻയാൻ’ ദൗത്യത്തിനായി നിയോഗിക്കപ്പെട്ട ബഹിരാകാശ സഞ്ചാരിയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഫെബ്രുവരി 27-ന് ഇവരുടെ പേരുകൾ വെളിപ്പെടുത്തിയ ശേഷമാണ് ലെന താൻ വിവാഹം ചെയ്തത് അതിലെ ഗ്രൂപ്പ് ക്യാപ്റ്റനായ പ്രശാന്ത് നായരെ ആണെന്ന് അറിയിച്ചത്. ഒരു മാസത്തിന് ശേഷമാണ് വെളിപ്പെടുത്തിയത്.

മാർച്ച് പതിനെട്ടിനായിരുന്നു ലെനയുടെ ജന്മദിനം. ജന്മദിനത്തിൽ ഭർത്താവിന് നന്ദി പറഞ്ഞുകൊണ്ട് ലെന ഇട്ട പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. “എൻ്റെ പ്രണയമേ, നിങ്ങൾ എനിക്ക് സമ്മാനിച്ച ഈ മനോഹരമായ പുതിയ ജീവിതത്തിന് നന്ദി..”, എന്നായിരുന്നു ഭർത്താവ് സമ്മാനിച്ച റോസാ പൂക്കൾ പിടിച്ചുള്ള ഫോട്ടോ പങ്കുവച്ചുകൊണ്ട് ലെന എഴുതിയത്. ലെനയ്ക്ക് ജന്മദിനമാശംസിച്ച് നിരവധി പേർ കമന്റും ഇട്ടിട്ടുണ്ട്.