‘എന്താണ് ചേച്ചി ചെറുപ്പമായി വരികയാണല്ലോ! പൊന്മുടിയിൽ നിന്ന് നടി മായ വിശ്വനാഥ്..’ – ഫോട്ടോസ് വൈറൽ

2003-ൽ പുറത്തിറങ്ങിയ സദാനന്ദന്റെ സമയം എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് നടി മായ വിശ്വനാഥ്. കഴിഞ്ഞ 25 വർഷത്തിനിടയിൽ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ മായ അവതരിപ്പിച്ചിട്ടുണ്ട്. ചതിക്കാത്ത ചന്തുവിലെ നവ്യ നായരുടെ കൂട്ടുകാരി വേഷത്തിൽ അഭിനയിച്ച ശേഷമാണ് പ്രേക്ഷകരുടെ ശ്രദ്ധ താരം നേടിയെടുത്തത്. പിന്നീട് നിരവധി സിനിമകൾ ചെയ്തു.

ടെലിവിഷൻ സീരിയലുകളിലും മായ സജീവമായിരുന്നു. കായംകുളം കൊച്ചുണ്ണി, അമ്മ, മാനസമൈന തുടങ്ങിയ പരമ്പരകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ മായ ചെയ്തിട്ടുണ്ട്. തിരുവനന്തപുരം ജഗതിയിലാണ് മായ താമസിക്കുന്നത്. അച്ഛനും അമ്മയ്ക്കും ചേച്ചിയുടെ മകനും ഒപ്പമാണ് താമസിക്കുന്നത്. വയസ്സ് 53 കഴിഞ്ഞെങ്കിലും മായ ഇതുവരെ വിവാഹിതയല്ല. വിവാഹിതയാകാൻ താല്പര്യമില്ലെന്നും താരം പറഞ്ഞിട്ടുണ്ട്.

മിഴി രണ്ടിലും എന്ന സീരിയലിലാണ് മായ അവസാനമായി അഭിനയിച്ചത്. ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മായ സിനിമയിൽ 2022-ൽ വീണ്ടും അഭിനയിച്ചത്. മോഹൻലാലിൻറെ ആറാട്ടിലാണ് മായ അഭിനയിച്ചത്. തനിക്ക് പ്രചോദനം നൽകിയിട്ടുള്ള ഒരാളാണ് മോഹൻലാൽ എന്ന് മായ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. ചെറിയ ആർട്ടിസ്റ്റ് മുതൽ സീനിയർ താരങ്ങളോട് വരെ ഒരേപോലെയാണ് അദ്ദേഹം പെരുമാറുന്നതെന്ന് മായ പറഞ്ഞിട്ടുണ്ട്.

സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായി നിൽക്കുന്ന ഒരാളാണ് മായ. ഇപ്പോഴിതാ പൊന്മുടിയിൽ നിൽക്കുന്ന ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് മായ. പ്രായം ഇത്രയും ആയെങ്കിലും എന്തൊരു ലുക്ക് ആണ് ചേച്ചി എന്ന് പലരും കമന്റും ചെയ്തിട്ടുണ്ട്. ഇതിന് മുമ്പും മായയ്ക്ക് ഇത്തരത്തിലുള്ള പ്രതികരണങ്ങൾ ലഭിച്ചിട്ടുണ്ട്. ഓമോർഫിയ മീഡിയയാണ് മായയുടെ ചിത്രങ്ങൾ എടുത്തിരിക്കുന്നത്.