‘ഗുരുവായൂർ കണ്ണന്റെ അടുത്ത് ചോറൂണ്! സന്തോഷം പങ്കുവച്ച് നടി സ്നേഹ ശ്രീകുമാർ..’ – ചിത്രങ്ങൾ വൈറൽ

മഴവിൽ മനോരമയിലെ മറിമായം എന്ന പരമ്പരയിലൂടെ മലയാളികൾക്ക് സുപരിചിതരായതാരങ്ങളാണ് എസ്.പി ശ്രീകുമാറും സ്നേഹ ശ്രീകുമാറും. ലോഹിതനായി ശ്രീകുമാറും മണ്ഡോതിരിയായി സ്നേഹയും മികച്ച പ്രകടനം കാഴ്ചവച്ച മറിമായത്തിന് ശേഷം ഇരുവർക്കും ഒരുപാട് അവസരങ്ങൾ സിനിമയിലും സീരിയലുകളിലും കിട്ടി. 2019-ലാണ് ശ്രീകുമാറും സ്നേഹയും തമ്മിൽ വിവാഹിതരാവുകയും ചെയ്തിരുന്നു.

സ്നേഹയുടെ രണ്ടാം വിവാഹമായിരുന്നു. ഇരുവരും ഒരുമിച്ചുള്ള പ്രിയപ്പെട്ട നിമിഷങ്ങളാണ് പിന്നീട് മലയാളികൾ കണ്ടത്. കഴിഞ്ഞ വർഷം ജൂണിലാണ് സ്നേഹയ്ക്കും ശ്രീകുമാറിനും ഒരു ആൺകുഞ്ഞ് ജനിക്കുന്നത്. കുഞ്ഞിന്റെ പേരിടൽ ചടങ്ങ് മുതലുളള വിശേഷങ്ങൾ സോഷ്യൽ മീഡിയകളിലൂടെ മലയാളികൾ അറിയുന്നുണ്ട്. കേദാർ ശ്രീകുമാർ എന്നാണ് കുഞ്ഞിന് ഇരുവരും ചേർന്ന് നൽകിയ പേര്.

ഇപ്പോഴിതാ മകന്റെ ചോറൂണ് വിശേഷങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് സ്നേഹ. ഗുരുവായൂർ അമ്പലത്തിൽ വച്ചായിരുന്നു ചോറൂണ് നടത്തിയത്. അച്ഛനും അമ്മയും ചേർന്ന് കേദാറിന് ചോറ് നൽകുന്ന ചിത്രങ്ങൾ സ്നേഹ പങ്കുവച്ചിട്ടുണ്ട്. “ഗുരുവായൂർ കണ്ണന്റെ അടുത്തു ചോറൂണ്..” എന്ന തലക്കെട്ട് നൽകിയാണ് സ്നേഹ ചിത്രങ്ങൾ ആരാധകർക്ക് ഒപ്പം പങ്കുവച്ചത്. നിമിഷനേരം കൊണ്ട് വൈറലായി മാറി.

ശ്രീകുമാർ ഇപ്പോൾ ചക്കപ്പഴം എന്ന പരമ്പരയിലാണ് അഭിനയിക്കുന്നത്. സ്നേഹ ആകട്ടെ മറിമായത്തിൽ ഇപ്പോഴും സജീവാണ്. ഭൂതകാലമാണ് സ്നേഹയുടെ അവസാനമിറങ്ങിയ സിനിമ. കണ്ണൂർ സ്‌ക്വാഡാണ് ശ്രീകുമാർ അവസാനമായി അഭിനയിച്ച ചിത്രം. ഇരുവരും അഭിനയ രംഗത്ത് വളരെ തിരക്കുള്ള താരദമ്പതികളായി മാറികൊണ്ടിരിക്കുകയാണ്. ഈ അടുത്തിടെ കേരള സർക്കാരിന് എതിരെ സ്നേഹ പ്രതികരിച്ചിരുന്നു.