‘സീരിയൽ നടി ലക്ഷ്മി പ്രമോദ് വീണ്ടും അമ്മയായി, ആൺകുഞ്ഞിന് ജന്മം നൽകി താരം..’ – ആശംസകൾ നേർന്ന് ആരാധകർ

ടെലിവിഷൻ സീരിയലുകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി ലക്ഷ്മി പ്രമോദ് വീണ്ടും അമ്മയായി. രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയ സന്തോഷം ലക്ഷ്മിയുടെ ഭർത്താവ് അസർ താരത്തിന്റെ ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. ലക്ഷ്മി ഒരു ആൺകുഞ്ഞിന്റെ അമ്മയായിരിക്കുകയാണ്. ആദ്യത്തേത് പെൺകുട്ടി ആയിരുന്നു. ദുവ എന്നാണ് ലക്ഷ്മിയുടെ ആദ്യത്തെ കുഞ്ഞിന്റെ പേര്. പ്രണയിച്ച് വിവാഹിതരായവരാണ് ലക്ഷ്മിയും അസറും.

ലക്ഷ്മിയും അസറും രണ്ട് മതത്തിലുള്ളവർ ആയിരുന്നെങ്കിലും വിവാഹം കുടുംബങ്ങളുടെ ഇഷ്ടപ്രകാരമാണ് നടന്നത്. പരസ്പരം എന്ന സീരിയലിലെ സ്‌മൃതി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ശേഷമാണ് ലക്ഷ്മിയെ പ്രേക്ഷകർ കൂടുതൽ തിരിച്ചറിഞ്ഞ് തുടങ്ങിയത്. പൗർണമിതിങ്കൾ, പൂക്കാലം വരവായി, ഭാഗ്യജാതകം തുടങ്ങിയ മലയാള സീരിയലുകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങൾ ലക്ഷ്മി പ്രമോദ് അവതരിപ്പിച്ചിട്ടുണ്ട്.

കാന്തല്ലൂരിൽ ഭർത്താവും മകളുമായി യാത്രപോയപ്പോഴാണ് ലക്ഷ്മി താൻ വീണ്ടും ഗർഭിണി ആണെന്നുള്ള സന്തോഷം ആരാധകരുമായി പങ്കുവച്ചിരുന്നത്. മകനും കൂടി ജനിച്ചതുകൊണ്ട് ഇനി സീരിയലുകളിൽ നിന്ന് താരം ബ്രേക്ക് എടുക്കുമോ എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. സീരിയൽ രംഗത്ത് പ്രവർത്തിക്കുന്നവർ അടക്കം ലക്ഷ്മിയ്ക്കും അസറിനും പുതിയ കുഞ്ഞ് ജനിച്ചതിന് ആശംസകൾ അറിയിച്ച് കമന്റ് ഇട്ടിട്ടുണ്ട്.

ഗർഭകാലം അതിമനോഹരമായി ആഘോഷിച്ച ഒരാളുകൂടിയാണ് ലക്ഷ്മി. ഫോട്ടോഷൂട്ടുകളും ഗർഭിണി ആയിരിക്കെ ഡാൻസ് റീലുകളും ഒക്കെ ലക്ഷ്മി തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ടായിരുന്നു. ലേബർ റൂമിലേക്ക് കയറുന്നതിന്റെ തൊട്ടുമുമ്പ് പോലും പ്രജാ എന്ന ചിത്രത്തിലെ പാട്ടിന് ഡാൻസ് ചെയ്ത വീഡിയോ ലക്ഷ്മി പങ്കുവച്ചിരുന്നു. എല്ലാവരുടെയും പ്രാർത്ഥനകൾക്കും ആശംസകൾ നന്ദി പറയുകയും ചെയ്തു.