‘നടി അപർണ ഗോപിനാഥിന് ഇത് എന്തുപറ്റി? മുടി മൊട്ടയടിച്ച് ബ്ലാക്ക് ആൻഡ് വൈറ്റ് ലുക്ക്..’ – മറുപടിയുമായി താരം

എബിസിഡി എന്ന ദുൽഖർ സൽമാൻ നായകനായ ചിത്രത്തിലൂടെ നായികയായി അഭിനയിച്ച് സിനിമ രംഗത്തേക്ക് വന്ന താരമാണ് നടി അപർണ ഗോപിനാഥ്. അതിന് ശേഷം അപർണ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. എന്നാൽ കഴിഞ്ഞ അഞ്ച് വർഷമായി അപർണ സിനിമയിൽ സജീവമല്ല. സിനിമ ലഭിക്കാത്തതുകൊണ്ടോ അതോ സ്വയം തീരുമാനം എടുത്ത് സിനിമയിൽ നിന്ന് മാറിയതാണോ എന്ന് വ്യക്തമല്ല.

പക്ഷേ ഈ അടുത്തിടെയായി അപർണ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്ന കുറിപ്പുകൾ അത്ര സുഖകരമല്ല. ആരാധകരെ ആശങ്ക ഉണ്ടാകുന്ന തരത്തിലുള്ള പോസ്റ്റുകളാണ് അപർണ പോസ്റ്റ് ചെയ്യുന്നത്. അപർണയ്ക്ക് ഇത് എന്ത് പറ്റിയെന്നാണ് ആരാധകരും പ്രേക്ഷകരും ചോദിക്കുന്നുണ്ട്. “തിരിച്ചു വരില്ല എന്ന് കരുതിയ ഇടത്തു നിന്ന് മനോധൈര്യം കൊണ്ടും, വിധി അതായതുകൊണ്ടും, പ്രാർഥന കൊണ്ടും തിരിച്ചുവന്നു..”, ഇതായിരുന്നു ആദ്യ പോസ്റ്റ്.

പഴയ അവസ്ഥയിലേക്ക് തിരിച്ചെത്തി എന്ന് പറഞ്ഞുകൊണ്ട് മറ്റൊരു പോസ്റ്റും അപർണ പങ്കുവച്ചിട്ടുണ്ടായിരുന്നു. ഇതെല്ലാം കണ്ടിട്ടാണ് ആരാധകർ അപർണയ്ക്ക് എന്തുപറ്റിയെന്ന് ചോദിച്ചുകൊണ്ട് രംഗത്ത് വന്നത്. എന്നാൽ അപർണ അപ്പോൾ അതിന് മറുപടി കൊടുത്തില്ല. എന്തോ അപകടമാരായ അവസ്ഥയിലൂടെ അപർണ കടന്നുപോവുകയാണെന്ന് പലരും വിധി എഴുതുകയും ചെയ്തിരുന്നു.

ഒടുവിൽ ഇതാ അപർണ ആരാധകരുടെ ആശങ്കകൾ അകറ്റികൊണ്ട് മറുപടിയുമായി എത്തിയിരിക്കുകയാണ്. “എനിക്ക് നല്ല സന്തോഷവും വീർപ്പുമുട്ടലും ഉണ്ട്. മറിച്ചായി ചിന്തിച്ച എല്ലാവർക്കും നന്ദി.. എല്ലാം ഓക്കേയാണ്..”, അപർണ ബ്ലാക്ക് ആൻഡ് വൈറ്റിലുള്ള തന്റെ മറ്റൊരു ഫോട്ടോ പങ്കുവച്ചുകൊണ്ട് കുറിച്ചു. പോസ്റ്റ് കണ്ടതോടെ ആരാധകർ ആശ്വാസത്തിൽ ആവുകയും ചെയ്തു.