‘അവൾ പൊന്നുപോലെ സൂക്ഷിക്കുന്ന അവളുടെ സമ്പാദ്യപ്പെട്ടി എന്റെ മടിയിൽ വെച്ചു..’ – മകളെ കുറിച്ച് ലക്ഷ്മിപ്രിയ

പതിനേഴ് വർഷത്തിൽ അധികം സിനിമ മേഖലയിൽ അഭിനയത്രിയായി സജീവമായി നിൽക്കുന്ന ഒരു താരമാണ് നടി ലക്ഷ്മി പ്രിയ. ഇത് കൂടാതെ ടെലിവിഷൻ പരമ്പരകളിൽ പരിപാടികളിലുമൊക്കെ ലക്ഷ്മിപ്രിയ സജീവമായി തുടരുന്നുമുണ്ട്. ബിഗ് ബോസിലെ മത്സരാർത്ഥി കൂടിയായിരുന്നു ലക്ഷ്മി പ്രിയ. ഈ കഴിഞ്ഞ ദിവസം ലക്ഷ്മിപ്രിയ തന്റെ ഫേസ്ബുക്ക് പേജിൽ മകളെ കുറിച്ച് അതിമനോഹരമായ ഒരു കുറിപ്പ് പങ്കുവച്ചിരുന്നു.

ഭർത്താവാണ് ഇത് എഴുതി സോഷ്യൽ മീഡിയയിൽ ആദ്യം പങ്കുവച്ചത്. “ഇന്ന് വീട്ടിലെ സാമ്പത്തിക കാര്യങ്ങൾ ചർച്ച ചെയ്യുമ്പോൾ എന്തോ ഞാൻ വല്ലാണ്ട് അസ്വസ്ഥനായി. കുറച്ച് ദേഷ്യവും വന്നു. പക്ഷേ അതൊക്കെ ശ്രദ്ധയോടെ കേട്ടുകൊണ്ട് എന്റെ അരികിൽ ഇരുന്ന 7 വയസുള്ള എന്റെ മകൾ ചെയ്തത് എന്താണെന്ന് അറിയുമോ? കഴിഞ്ഞ 3 വർഷമായി അവൾ പൊന്നു പോലെ സൂക്ഷിക്കുന്ന അവളുടെ ഒരു ചെറിയ സമ്പാദ്യപ്പെട്ടിയുണ്ട്.

കൈകൾ പിറകിൽ കെട്ടി അത് ഒളിച്ചുകൊണ്ട് സാവധാനം എന്റെ മടിയിൽ വെച്ചു. എന്റെ കണ്ണുകൾ പൊത്തി. എന്നിട്ട് പറഞ്ഞു. “ഇത് എന്റെ ഒരു ചെറിയ സർപ്രൈസാണ് അച്ഛൻ എടുത്തോ”, നിറഞ്ഞത് കണ്ണുകളല്ല ഹൃദയമാണ്.. ഈ ലോകത്തെ എന്റെ ഏറ്റവും വലിയ സമ്പാദ്യം എന്റെ മകൾ തന്നെ ആണെന്ന് ഞാൻ തിരിച്ചറിഞ്ഞ സമയവും ഇതു തന്നെയാണ്. ഇങ്ങനെ ഒരു മകളുടെ അച്ഛനാവാൻ കഴിഞ്ഞതിന് ദൈവത്തിനോട് നന്ദി പറയുന്നു.

ദൈവത്തിന് നന്ദി.. കോടി നന്ദി. കോടി പുണ്യം.. അതിലെ ഓരോ നാണയ തുട്ടും ഒരു ലക്ഷം കോടിയായി എന്നെങ്കിലും ഒരുനാൾ എന്റെ മകളുടെ കൈകളിൽ ദൈവം തിരിച്ചെത്തിക്കട്ടെ.. അനുഗ്രഹാശ്ശിസ്സുകളോടെ.. അച്ഛൻ..”, ലക്ഷ്മിയുടെ ഭർത്താവ് സോഷ്യൽ മീഡിയയിൽ കുറിക്കുകയും താരം അത് പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. മകളുടെ നല്ല പ്രവർത്തിയെ അഭിനന്ദിച്ച് നിരവധി പേരാണ് കമന്റുകൾ ഇട്ടത്.