‘താരകുടുംബങ്ങൾ കണ്ടുമുട്ടിയപ്പോൾ!! ക്ഷേത്ര ദർശനം നടത്തി സുരേഷ് ഗോപിയും ഷാജുവും..’ – ഫോട്ടോസ് വൈറൽ

സിനിമ താരങ്ങളായ സുരേഷ് ഗോപിയും ഷാജു ശ്രീധറും കൊല്ലൂർ മൂകാംബികയിൽ കുടുംബത്തിന് ഒപ്പം ദർശനം നടത്തിയപ്പോൾ വളരെ യാദർശ്ചികമായി കണ്ടുമുട്ടി. ഇരുവരും കുടുംബത്തോടൊപ്പം ക്ഷേത്ര ദർശനത്തിന് എത്തിയ സമയത്താണ് ഈ അപൂർവ കൂടിക്കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ചത്. സുരേഷ് ഗോപി, ഭാര്യയും മൂന്ന് മക്കളും ഒരുമിച്ചാണ് മൂകാംബികയിൽ എത്തിയത്. ഇതിന്റെ ചിത്രങ്ങൾ താരം പങ്കുവച്ചിട്ടുണ്ട്.

ഷാജുവും ഭാര്യയ്ക്കും രണ്ട് മക്കൾക്കും ഒപ്പമാണ് എത്തിയത്. ” താരജാഡകളില്ലാത്ത മനുഷ്യസ്നേഹി.. ഞങ്ങളുടെ സൂപ്പർ താരത്തിനോടും കുടുംബത്തിനോടും ഒപ്പം ഒരു ഒത്തുകൂടൽ..”, എന്ന ക്യാപ്ഷനോടെയാണ് ഷാജു സുരേഷ് ഗോപിക്കും കുടുംബത്തിനും ഒപ്പം തന്റെ കുടുംബവും ചേർന്നുള്ള ചിത്രങ്ങൾ പങ്കുവച്ചത്. ഷാജുവിന്റെ ഭാര്യയും നടിയുമായ ചാന്ദിനി, മക്കളായ നന്ദന, നീലാഞ്ജന എന്നിവരാണ് ഉണ്ടായിരുന്നത്.

സുരേഷ് ഗോപി, ഭാര്യ രാധിക, മക്കളായ ഗോകുൽ സുരേഷ്, മാധവ് സുരേഷ്, ഭാഗ്യ സുരേഷ് എന്നിവർക്ക് ഒപ്പമാണ് മൂകാംബികയിൽ എത്തിയത്. മറ്റൊരു മകൾ ഭവാനി ഒപ്പമുണ്ടായിരുന്നില്ല. എല്ലാവരും ഇളയമകൾ എവിടെ എന്ന് ചോദ്യവും കമന്റിലൂടെ ചോദിച്ചിട്ടുണ്ട്. താരകുടുംബങ്ങൾ ഒരുമിച്ചുള്ള ചിത്രം പങ്കുവച്ചത് ഷാജു ആയിരുന്നു. ഇത് കൂടാതെ അവരവുടെ കുടുംബത്തിന് ഒപ്പമുള്ള ചിത്രങ്ങളും ഇരുവരും പങ്കുവച്ചിട്ടുണ്ട്.

മഹേഷും മരുതിയുമാണ് ഷാജുവിന്റെ അവസാനമിറങ്ങിയ ചിത്രം. ഭാര്യ സിനിമയിൽ നിന്ന് വിട്ടിട്ട് കുറെ വർഷങ്ങളായി. സുരേഷ് ഗോപിയുടെ പാപ്പൻ ഇറങ്ങിയ ശേഷം ഷൂട്ടിംഗ് നടക്കുന്നത് ജെ.എസ്.കെ എന്ന സിനിമയാണ്. മൂത്തമകൻ ഗോകുലിന്റെ അടുത്ത സിനിമ ദുൽഖർ സൽമാൻ ഒപ്പമുള്ള കിംഗ് ഓഫ് കൊത്തയാണ്. ഇളയമകൾ മാധവും സിനിമയിൽ അരങ്ങേറ്റം കുറിക്കുന്ന വർഷം കൂടിയാണ് ഇത്.