‘കുട്ടികളിൽ പലരും തൊപ്പിയെ ഫോളോ ചെയ്യുന്നു, തൊപ്പിമാരിൽ നിന്നും മക്കളെ കാക്കണേ തമ്പുരാനെ..’ – ഷുക്കൂർ വക്കീൽ

സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയായി കൊണ്ടിരിക്കുന്ന പേരാണ് തൊപ്പി. മുഹമ്മദ് നിഹാദ് എന്ന തൊപ്പി ഒരു പ്രമുഖ യൂട്യൂബറും കോൺടെന്റ് ക്രിയേറ്ററും ആണ്. പക്ഷേ തൊപ്പിയുടെ കോണ്ടെന്റ് മുഴുവനും പതിനെട്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് കാണാൻ കഴിയുന്നതല്ല എന്നതാണ് സത്യമെങ്കിലും ഈ ചെറുപ്പക്കാരന്റെ ആരാധകർ മുഴുവനും കൊച്ചുകുട്ടികളാണ് എന്നതും ശ്രദ്ധേയമാണ്.

തൊപ്പി കഴിഞ്ഞ ദിവസം വളാഞ്ചേരിയിൽ ഒരു ഉദ്‌ഘാടന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ അവിടെ തടിച്ചുകൂടിയത് കൊച്ചുകുട്ടികളായിരുന്നു. തൊപ്പി ചെയ്യുന്ന പല വീഡിയോസിലും മോശം വാക്കുകളും തെ റികളും അശ്ലീ ല മറുപടികളുമൊക്കെയാണ്. കഴിഞ്ഞ ദിവസത്തോടെ തൊപ്പിക്ക് എതിരെ വലിയ രീതിയിലാണ് പ്രതികരണങ്ങൾ വന്നുകൊണ്ടിരിക്കുന്നത്. തൊപ്പിക്ക് എതിരെ കേസ് എടുക്കണമെന്ന് പോലും ആവശ്യം ഉയരുന്നുണ്ട്.

തൊപ്പിക്ക് എതിരെ രംഗത്ത് വന്നിരിക്കുകയാണ് നടനും അഭിഭാഷകനുമായ ഷുക്കൂർ വക്കീൽ. “ഈ കഴിഞ്ഞ ശനിയാഴ്ച ഒരു ഷൂട്ടിനിടയിൽ സ്ക്കൂൾ കുട്ടികളുമായി വർത്താനം പറഞ്ഞത്. അവരോട് സംസാരിക്കുന്നതിന് ഇടയിൽ പ്രിയ സുഹൃത്ത് സന്തോഷ് കീഴാറ്റൂർ അവരോട് തൊപ്പിയെ അറിയുമോ? ഫോളോ ചെയ്യുന്നുണ്ടോ? തുടങ്ങിയ കാര്യങ്ങൾ ചോദിച്ചതും കുട്ടികളിൽ പലരും ആ തൊപ്പിയെ ഫോളോ ചെയ്യുന്നുണ്ടെന്ന് അറിഞ്ഞതും.

അങ്ങിനെ സന്തോഷിൽനിന്നാണ് തൊപ്പിയെ അറിഞ്ഞത്. യൂട്യൂബിൽ ഞങ്ങൾ അയാളെ സെർച്ച് ചെയ്തപ്പോൾ 690കെ സബ്സ്ക്രൈബേഴ്സ്, ഇൻസ്റ്റയിൽ 757കെ ഫോളോവേഴ്സ്. അയാൾ പറയുന്നതും അട്ടഹസിക്കുന്നതും അ ശ്ലീല ഭാഷയിൽ. രാവിലെ പത്താം ക്ലാസുകാരി മോളോട് ഇയാളെ കുറിച്ചുചോദിച്ചു. അവൾ ഫോളോ ചെയ്യുന്നില്ല, ക്ലാസിലെ ചില ആൺ കുട്ടികൾ മോളോട് ചോദിച്ച ഒരു ചോദ്യത്തിൽ നിന്നാണ് തൊപ്പിയെ കുറിച്ചു അവൾ അറിഞ്ഞത്.

“ഫാത്തിമ നിങ്ങൾക്ക് പാട്ടുകേൾക്കൽ ഹറാം ആണോ?”, ആ ചോദ്യത്തിന്റെ ഉറവിടം അന്വേഷിച്ചപ്പോളാണ് തൊപ്പിയാണ് ഈ പാട്ട് ഹറാം കഥയ്ക്ക് പിന്നിലെന്ന് മോളു കണ്ടെത്തിയത്. തൊപ്പിമാരിൽ നിന്നും മക്കളെ കാക്കണേ തമ്പുരാനെ..”, ഷുക്കൂർ വക്കീൽ കുറിച്ചു. തൊപ്പിക്ക് കൗൺസിലിംഗ് കൊടുക്കുകയാണ് വേണ്ടതെന്ന് പലരും കമന്റിലൂടെ അറിയിച്ചിട്ടുണ്ട്. ചിലർ തക്കതായ ശിക്ഷ കൊടുക്കണമെന്നും പറയുന്നുണ്ട്.