‘തൊപ്പി ലൈംഗിക സൈക്കോപ്പാത്താണെന്ന് സംശയം! അടിയന്തര പരാതി നൽകും..’ – അഡ്വക്കേറ്റ് ശ്രീജിത്ത്‌ പെരുമന

സോഷ്യൽ മീഡിയയിൽ വളരെ പെട്ടന്ന് വളർന്നുവന്ന ഒരു യൂട്യൂബറും ഗെയിമറുമാണ് തൊപ്പി എന്ന പേരിൽ അറിയപ്പെടുന്ന മുഹമ്മദ് നിഹാദ്. കണ്ണൂർ സ്വദേശിയാണ് യുവാവ് സമൂഹ മാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്യുന്ന പല വീഡിയോസും പലർക്കും കണ്ടിരിക്കാൻ പറ്റുന്നതല്ല. കൊച്ചുകുട്ടികളാണ് തൊപ്പിയുടെ ആരാധകരിൽ കൂടുതലും. അവരെ എത്രത്തോളമാണ് ഈ ചെറുപ്പക്കാരൻ സ്വാതീനിക്കുന്നത് കഴിഞ്ഞ ദിവസത്തോടെ എല്ലാവർക്കും മനസ്സിലായി കാണും.

കഴിഞ്ഞ ദിവസം വളാഞ്ചേരിയിൽ ഒരു കടയുടെ ഉദ്‌ഘാടനത്തിന് തൊപ്പി അതിഥിയായി എത്തിയിരുന്നു. അവിടെ വച്ച് വളരെ മോശമായ ഭാഷയിലാണ് തൊപ്പി സംസാരിച്ചിരുന്നത്. എങ്ങനെ ഇത്തരത്തിൽ ഒരു വ്യക്തിയ്ക്ക് ഇതുപോലെ ആരാധകരെ കിട്ടി എന്നതാണ് സംശയം. തൊപ്പിക്കും അവിടെയുണ്ടായിരുന്ന വളാഞ്ചേരി പൊലീസിനും എതിരെ പരാതി കൊടുക്കാൻ ഒരുങ്ങുകയാണ് അഡ്വക്കേറ്റ് ശ്രീജിത്ത്‌ പെരുമന.

ഈ കാര്യം സോഷ്യൽ മീഡിയയിലൂടെ ശ്രീജിത്ത് അറിയിച്ചു. തൊപ്പി ലൈംഗിക സൈക്കോപ്പാത്താണെന്ന്/ മനോരോഗി ആണെന്ന് സംശയിക്കപ്പെടുന്നു എന്നും ഈ വിഷയത്തിൽ അടിയന്തര പരാതി നൽകുമെന്നും ശ്രീജിത്ത് അറിയിച്ചിട്ടുണ്ട്. വളാഞ്ചേരിയിൽ നടന്ന ഉദ്‌ഘാടനാഭാസത്തിൽ പബ്ലിക് നുയിസൺസിന് പോലും കേസ് എടുക്കാത്ത വളാഞ്ചേരി പോലീസിന് എതിരെയും പരാതി നൽകുമെന്ന് ശ്രീജിത്ത് പറയുന്നു.

ഒരു പൊതുഇടത്തിൽ യാതൊരു പ്രായപരിധി മുന്നറിയിപ്പ് പോലും നൽകാതെ ലൈംഗിക ദാരിദ്ര വിഷയങ്ങൾ, സ്ത്രീവിരുദ്ധത, റേ പ്പ് ജോക്സ്, സ്ലട്ട് ഷൈമിങ്, ബോഡി ഷൈമിങ്, വൾഗർ വാക്കുകൾ ഉപയോഗിക്കുന്ന ഒരാളെ പച്ച പരവതാനി വിരിച്ച് സ്വീകരിക്കുന്ന സമൂഹത്തെ തിരുത്തേണ്ടതുണ്ടെന്നും തിരുത്തുമെന്നും ശ്രീജിത്ത് കൂട്ടിച്ചേർത്തു. തൊപ്പിക്ക് എതിരെ നടപടി ഉണ്ടാവണമെന്ന് സോഷ്യൽ മീഡിയയിൽ വലിയ സംസാരം ഉയരുന്നുണ്ട്.