‘ഒരു ചെറിയ ബ്രേക്കിന് ശേഷം വീണ്ടും എന്റെ പായയിലേക്ക്!! യോഗ പുനരാരംഭിച്ച് സംയുക്ത..’ – ഫോട്ടോസ് വൈറൽ

അടുപ്പിച്ച് രണ്ട് തവണ കേരള സംസ്ഥാന അവാർഡിൽ മികച്ച നടിക്കുള്ള പുരസ്കാരം വാങ്ങിയ താരമാണ് നടി സംയുക്ത വർമ്മ. മൂന്ന് വർഷം മാത്രം സിനിമയിൽ അഭിനയിച്ചിട്ടുള്ള സംയുക്ത ഈ മൂന്ന് വർഷത്തിനുള്ളിൽ രണ്ട് അവാർഡ് കരസ്ഥമാക്കിയത് മാത്രമല്ല, ജനമനസ്സുകളിൽ കൂടിയും സംയുക്ത ഇടംപിടിച്ചു. 1992-ൽ പുറത്തിറങ്ങിയ സർഗം എന്ന സിനിമയിലാണ് സംയുക്ത ആദ്യമായി അഭിനയിക്കുന്നത്.

പക്ഷേ അതിൽ വളരെ ചെറിയ റോളിൽ ബാലതാര വേഷമാണ് ചെയ്തത്. പിന്നീട് 1999-ൽ പുറത്തിറങ്ങിയ വീണ്ടും ചില വീട്ടുകാര്യങ്ങളിൽ നായികയായി അഭിനയിച്ചുകൊണ്ട് തുടക്കം കുറിച്ച സംയുക്ത മൂന്ന് വർഷത്തിനുള്ളിൽ നിരവധി സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമായി. 2002-ൽ നടൻ ബിജു മേനോനുമായി വിവാഹിതയായ സംയുക്ത തന്റെ അഭിനയ ജീവിതത്തിന് തിരശീല ഇടുകയും ചെയ്തിരുന്നു.

പിന്നീട് സംയുക്ത സിനിമയിൽ അഭിനയിച്ചിട്ടില്ല. സ്വന്തം ഇഷ്ടപ്രകാരം തന്നെയായിരുന്നു ആ മാറ്റം. ഒരു മകനും താരത്തിനുണ്ട്. അഭിനയത്തിൽ നിന്ന് മാറിയെങ്കിലും സംയുക്തയുടെ വിശേഷം അറിയാൻ പ്രേക്ഷകർ എന്നും താല്പര്യം കാണിക്കാറുണ്ട്. സംയുക്ത ഇന്നൊരു സർട്ടിഫൈഡ് യോഗ ടീച്ചർ കൂടിയാണ്. യോഗ ചിത്രങ്ങൾക്ക് ഇടയ്ക്കിടെ സംയുക്ത സോഷ്യൽ മീഡിയയിൽ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

കുറച്ച് നാളുകളായി സംയുക്ത അത് ചെയ്തിരുന്നില്ല. സംയുക്ത ഒരു ബ്രേക്ക് എടുത്തിരുന്നു. ഇപ്പോഴിതാ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും താരം യോഗ ആരംഭിച്ചിരിക്കുകയാണ്. “എങ്ങനെ വിശ്രമിക്കാം എന്ന് പഠിക്കുന്നത് നിങ്ങളുടെ വലിയ ശക്തിയാകും. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും എന്റെ പായയിലേക്ക്..”, എന്ന ക്യാപ്ഷനോടെയാണ് സംയുക്ത യോഗയ്ക്ക് ശേഷമുള്ള ഫോട്ടോ പങ്കുവെച്ചത്.