‘ഇതാരാണ് ന്യൂ ജനറേഷൻ ശകുന്തളയോ!! ഇതുവരെ കണ്ടിട്ടില്ലാത്ത ലുക്കിൽ പ്രിയ വാര്യർ..’ – ഫോട്ടോസ് വൈറൽ

ഒറ്റ കണ്ണിറുക്കൽ കൊണ്ട് ഇന്ത്യ ഒട്ടാകെ തരംഗമായി തീർന്ന നായികയാണ് പ്രിയ വാര്യർ. മലയാളത്തിൽ തുടങ്ങിയ പ്രിയ ഇന്ന് ബോളിവുഡിൽ വരെ എത്തി നിൽക്കുമ്പോൾ ഏതൊരു പുതുമുഖ നടിയും കൊതിക്കുന്ന ലെവലിലേക്ക് പ്രിയ ഉയരത്തിലെത്തി കഴിഞ്ഞു. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ നാല് മലയാള സിനിമകളും രണ്ട് തെലുങ്ക് സിനിമകളും പ്രിയയുടെ റിലീസ് ചെയ്തിട്ടുണ്ടായിരുന്നു.

ഈ കഴിഞ്ഞ മാസം പുറത്തിറങ്ങിയ ലൈവ് ആണ് പ്രിയയുടെ അവസാനം റിലീസ് ചെയ്ത സിനിമ. അത് തിയേറ്ററുകളിൽ പരാജയമായിരുന്നു. കൊള്ള, ബ്രോ(തെലുങ്ക്) എന്നിവയാണ് പ്രിയയുടെ അടുത്ത സിനിമകൾ. സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടെ പ്രിയ ചെയ്യുന്ന ഫോട്ടോഷൂട്ടുകൾ ഇടംപിടിക്കാറുണ്ട്. ഇപ്പോഴിതാ വെളുത്ത ഔട്ട് ഫിറ്റിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ലുക്കിൽ പ്രിയ ഒരു ഫോട്ടോഷൂട്ട് ചെയ്തിരിക്കുകയാണ്.

“ഒരു പുഷ്പം പോലെ വിടരുക; നിങ്ങളുടെ സ്വന്തം സൗന്ദര്യം വെളിപ്പെടുത്തുക..”, എന്ന ക്യാപ്ഷനോടെയാണ് പ്രിയ പുതിയ ഫോട്ടോസ് പോസ്റ്റ് ചെയ്തത്. പ്ലാൻ ബി ആക്ഷൻസിന്റെ ജിബിൻ ആർട്ടിസ്റ്റ് എടുത്ത ചിത്രങ്ങളിൽ ഡൈസിലെ ബ്രൈഡൽസിന്റെ ഔട്ട് ഫിറ്റാണ് പ്രിയ ധരിച്ചിരിക്കുന്നത്. റിസ് വാനാണ് മേക്കപ്പ് ചെയ്തിട്ടുള്ളത്. സ്മിജിയാണ് ഈ വെറൈറ്റി ഫോട്ടോഷൂട്ടിലെ സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്.

പച്ചപ്പ് നിറഞ്ഞൊരു ബാക്ക് ഗ്രൗണ്ട് ആണ് തിരഞ്ഞെടുത്തിരിക്കുന്നത്. വെള്ള ഡ്രസ്സ് കൂടിയായപ്പോൾ ന്യൂ ജനറേഷൻ ശകുന്തള ആണോ എന്ന് പലരും കമന്റിലൂടെ ചോദിക്കുന്നുണ്ട്. അതേസമയം ചിലർ വസ്ത്രധാരണത്തെ കുറിച്ച് വളരെ മോശം കമന്റുകളും പ്രിയയ്ക്ക് ലഭിച്ചിട്ടുണ്ട്. ബോളിവുഡിൽ കൂടുതൽ അവസരം കിട്ടാനാണോ ഈ ശ്രമമെന്നും കമന്റിൽ വന്നിട്ടുണ്ട്. കൂടുതൽ പോസിറ്റീവ് അഭിപ്രായങ്ങളാണ്.