‘ആരാധകരുടെ മനം കവർന്ന് കേരള സാരിയിൽ മനോഹരിയായി ചിന്നു..’ – ഫോട്ടോസ് വൈറലാകുന്നു

‘ആരാധകരുടെ മനം കവർന്ന് കേരള സാരിയിൽ മനോഹരിയായി ചിന്നു..’ – ഫോട്ടോസ് വൈറലാകുന്നു

മലയാള തനിമ എന്ന് പറയുമ്പോൾ മലയാളികളുടെ മനസ്സിലേക്ക് ആദ്യം ഓർമ്മ എത്തുന്നത് കേരള സാരി ധരിച്ചുള്ള പെൺകുട്ടികളെ കുറിച്ചയായിരിക്കും. സ്റ്റാർ മാജിക് എന്ന ഗെയിം ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ ലക്ഷ്മി നക്ഷത്ര ഇപ്പോഴിതാ കേരള സാരിയിൽ കിടിലം ലുക്കിൽ എത്തിയിരിക്കുകയാണ്. ആരാധകർ ചിന്നുവെന്നാണ് ലക്ഷ്മിയെ വിളിക്കുന്നത്.

യൂട്യൂബ് ചാനലുള്ള ലക്ഷ്മി നക്ഷത്ര അടുത്തിടെ 10 ലക്ഷം സബ്സ്ക്രൈബേഴ്‌സ് പിന്നിട്ടിരുന്നു. ലക്ഷ്മി ഇൻസ്റ്റാഗ്രാമിൽ ഒരുപാട് ഫാൻ പേജുകളും ഗ്രൂപ്പുകളുമൊക്കെ ഉണ്ട്. ഒരു അവതാരകയ്‌ക്ക്‌ ഇത്രത്തോളം ഫാൻസ്‌ ഉണ്ടോ എന്നത് ലക്ഷ്മിയുടെ ആരാധകരുടെ കൂട്ടം കാണുമ്പോൾ മനസ്സിലാവും പ്രേക്ഷകർക്ക്. സ്റ്റാർ മാജിക്കിൽ ലക്ഷ്മിയെ സ്നേഹിക്കുന്ന ആരാധകർ ഒരു എപ്പിസോഡിൽ വന്നിരുന്നു.

ആരാധകർ ചിന്നുവെന്ന് വിളിക്കുന്ന ലക്ഷ്മി അവതരണ രംഗത്തേക്ക് വന്നിട്ട് കുറച്ച് വർഷങ്ങൾ ആയെങ്കിലും ഇത്രയും സ്വീകാര്യത ലഭിക്കുന്നത് സ്റ്റാർ മാജിക്കിൽ അവതാരകയായ ശേഷമാണ്. ഇപ്പോഴിതാ ഓണത്തോട് അനുബന്ധിച്ച് തന്റെ ആരാധകർക്ക് ആശംസകൾ അറിയിക്കാൻ വേണ്ടി ലക്ഷ്മി പോസ്റ്റ് ചെയ്ത പുതിയ ചിത്രങ്ങൾ വൈറലായി കൊണ്ടിരിക്കുന്നത്.

ചിങ്ങം ഒന്നായ ഇന്നലെയാണ് ലക്ഷ്മി ഫോട്ടോസ് പോസ്റ്റ് ചെയ്തത്. നിമിഷനേരം കൊണ്ട് തന്നെ ലക്ഷ്മിയുടെ ആരാധകർ ചിത്രങ്ങൾ വൈറലാക്കി. മലയാള തനിമ എന്നാൽ ചിന്നു ചേച്ചിയാണെന്ന് പലരും കമന്റുകളും ഇട്ടിട്ടുണ്ട്. പച്ച ബ്ലൗസും കസവ് സെറ്റുസാരിയും ധരിച്ച് കിടിലം ലുക്കിലാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. ലിബ്സ് അലോൺസോ ആണ് ഫോട്ടോസ് എടുത്തിരിക്കുന്നത്.

CATEGORIES
TAGS