‘ഞങ്ങളുടെ അറിവില്ലായ്മയെ മുതലെടുത്തു, 18 ലക്ഷം ആരാധകർ ഞങ്ങൾക്കൊപ്പമുണ്ട്..’ – തുറന്നടിച്ച് ഇ ബുൾജെറ്റ്

‘ഞങ്ങളുടെ അറിവില്ലായ്മയെ മുതലെടുത്തു, 18 ലക്ഷം ആരാധകർ ഞങ്ങൾക്കൊപ്പമുണ്ട്..’ – തുറന്നടിച്ച് ഇ ബുൾജെറ്റ്

സമൂഹ മാധ്യമങ്ങളിൽ യാത്ര വീഡിയോസ് പോസ്റ്റ് ചെയ്ത വൈറലായ സഹോദരങ്ങളാണ് ഇ ബുൾജെറ്റ് സഹോദരന്മാർ. എബിനും ലിബിനും എന്ന ചേട്ടനും അനിയനും തങ്ങളുടെ വാനിൽ ഇന്ത്യ ഒട്ടാകെ സഞ്ചരിച്ച് ഓരോ സ്ഥലത്തെയും കാഴ്ചകൾ കണ്ട് അതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ലക്ഷങ്ങൾ സമ്പാദിക്കുന്ന രണ്ട് യുവാക്കളാണ്.

അടുത്തിടെ ഇരുവരും സഞ്ചരിച്ചിരുന്ന വാഹനം നിയമലംഘനം നടത്തി എന്ന് കണ്ട് എം.വി.ഡി കസ്റ്റഡിയിൽ എടുക്കുകയും പിന്നീട് അത് തിരിച്ചു വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തൊട്ടടുത്ത ദിവസങ്ങളിൽ എം.വി.ഡിയുടെ ഓഫീസിൽ പോയി ബഹളം വച്ച് ഇൻസ്റ്റാഗ്രാമിൽ അത് ലൈവ് ഇടുകയും ഒക്കെ ചെയ്തിരുന്നു. പിന്നീട് പൊലീസ് എത്തി ഇവരെ അറസ്റ്റ് ചെയ്ത കൊണ്ടുപോവുകയാണ് ഉണ്ടായത്.

ആദ്യം ഇരുവരെയും റിമാൻഡ് ചെയ്തെങ്കിൽ പിന്നീട് കോടതി ജാമ്യത്തിൽ വിട്ടയച്ചു. ഉടൻ വീഡിയോ ചെയ്യരുതെന്ന് കോടതി എടുത്തു പറയുകയും ചെയ്തിരുന്നു. ഓരോ ദിവസവും ഇവർ നടത്തിയ നിയമലംഘനങ്ങൾ പുറത്തുവന്നു കൊണ്ടേയിരിക്കുകയാണ്. ആംബുലൻസ് ആണെന്ന് തെറ്റിദ്ധാരണ ഉണ്ടാക്കി സയറിന് മുഴുക്കി അന്യസംസ്ഥാനത്ത് സഞ്ചരിക്കുന്ന ഒരു വീഡിയോ ഇതിന് ശേഷം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

ഇവർക്ക് കഞ്ചാവ് മാഫിയയുമായി ബന്ധമുണ്ടെന്ന് വരെ പൊലീസ് പറയുന്നുണ്ട്. ഇതിനെല്ലാം മറുപടിയുമായി ഈ കഴിഞ്ഞ ദിവസം ഇരുവരും വീണ്ടും വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. പൊലീസിനെയും എം.വി.ഡിയെയും മാധ്യമങ്ങളെയും എല്ലാം കുറ്റം പറഞ്ഞുകൊണ്ടാണ് ഇവർ പുതിയ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. തങ്ങളെ ഒരു സംഘം ആളുകൾ കുടുക്കിയതാണെന്ന് ഇവർ വീഡിയോയിൽ പറയുന്നു.

‘ഞങ്ങളുടെ നിലനിൽപ്പിനെ ബാധിക്കുന്ന വിഷമായി ഇത് മാറി. മറുപടി പറയാതിരിക്കാൻ പറ്റില്ല.. ഞങ്ങളെ സ്നേഹിക്കുന്ന 18 ലക്ഷം ആരാധകരുണ്ട്. ഞങ്ങൾക്ക് വേണ്ടി ഇത്രയും വാദിച്ചയാളുകളുണ്ട്. അവരൊക്കെ സമൂഹത്തിൽ തല കുനിച്ച് നിൽക്കുകയാണ്. ചിലരുടെയൊക്ക അജണ്ട.. ഇ ബുൾജെറ്റ് എന്ന് പേര് പറയുന്നവരെ ആക്രമിക്കാനും അടിക്കാനുമൊക്കെ തുനിയുന്ന ആളുകളുണ്ട്. ഞങ്ങളെ ആരെയൊക്കെയോ ഭയപ്പെടുന്നു. ഞങ്ങളെ എങ്ങനെങ്കിലും കുടുക്കണം.. സമൂഹത്തിന് മുന്നിൽ ഞങ്ങളെ കണ്ടാൽ ആളുകൾ തല്ലണമെന്ന് രീതിയിൽ നടന്ന വൻ അജണ്ട.. ഒരു വലിയ പ്ലാനിങ് ഇതിന് പിന്നിലുണ്ട്.

ഇത് മനസ്സിലാക്കാൻ ഞങ്ങൾ താമസിച്ചു. ചില മാഫിയകൾക്ക് ഞങ്ങൾ മൂലമുണ്ടായ നഷ്ടം മൂലം പല ഓഫീസർമാർക്കും പൈസ ഇറക്കി ഞങ്ങളെ കുടുക്കിയ ഒരു സംഭവമാണ് ഇത്. ഞങ്ങളുടെ അറിവില്ലായ്മയെ പലരും ചൂഷണം ചെയ്ത ചെയ്താണ് ഇത്. അസാമിൽ കുടുങ്ങിയ തൊഴിലാളികൾക്ക് വേണ്ടി ഞങ്ങൾ സംസാരിച്ചിരുന്നു. അന്ന് ഞങ്ങൾ വ്യക്തമായി പറഞ്ഞതാണ്. കഞ്ചാവ്, ആയുധക്കടത്ത് തുടങ്ങിയ മാഫിയകൾ പ്രവർത്തിക്കുന്നുണ്ട്. അവർക്ക് എതിരെ പ്രതികരിച്ചതുകൊണ്ടാണ് ഉദ്യോഗസ്ഥ തലത്തിൽ ഇടപ്പെടലുകൾ ഉണ്ടാവുകയും ഇന്നത്തെ ദിവസം അത്തരം വാർത്തകൾ ഞങ്ങൾക്ക് എതിരെ തന്നെ വരികയും ഉണ്ടായത്.

ഞങ്ങളെ കരിവാരി തേക്കാൻ ഇവിടുത്തെ പ്രമുഖ മാധ്യമങ്ങൾ ശ്രമിച്ചു. ഞങ്ങളെ ചട്ടിയിലിട്ട് വർക്കുന്ന പോലെ മാധ്യമങ്ങൾ വാർത്ത കൊടുത്തു. അതെ സമയം തന്നെ ഞങ്ങൾക്ക് ഒരു ഇന്റർവ്യൂ തരുമോ എന്ന് ചോദിച്ചുകൊണ്ട് അവർ വിളിക്കുന്നുമുണ്ട്. എവിടെയാണ് ഇതിലൊക്കെ മാധ്യമധർമ്മം. ഒരു പ്രമുഖ മാധ്യമം തന്ന അവാർഡ് ഞങ്ങൾ തിരിച്ചുകൊടുക്കാൻ തീരുമാനിച്ചു. എന്തിനാണെന്ന് മാത്രം അറിയില്ല, ഞങ്ങളെ ഇങ്ങനെ ഉപദ്രവിച്ചതുകൊണ്ട് എന്ത് നേടാൻ ഇവർക്കൊക്കെ. ഇനിയും ഞങ്ങളെ വേട്ടയാടുകയാണെങ്കിൽ വാൻലൈഫ് എന്ന പരിപാടി നിർത്തി അഴിമതിക്കാരായ ഉദ്യോഗസ്ഥകർക്ക് എതിരെ ഞങ്ങൾ പ്രതികരിച്ച് വീഡിയോ ചെയ്യും.

ഞങ്ങൾ കേരളം കത്തിക്കുമെന്ന് എവിടെയാണ് പറഞ്ഞതെന്ന് മാധ്യമങ്ങൾ പറയണം. എന്തൊക്കെയാണ് ഇവരൊക്കെ പറഞ്ഞുണ്ടാക്കുന്നത് മനസ്സിലാകുന്നില്ല. ഞങ്ങളുടെ ഭാവി എന്താകുമെന്ന് ഞങ്ങൾക്ക് അറിയില്ല. ഉപ്പ് തിന്നുന്നവൻ മാത്രമേ വെള്ളം കുടിക്കത്തൊള്ളൂ.. ഞങ്ങൾ അകത്ത് പോയാലും ഞങ്ങളെ സ്നേഹിക്കുന്ന 18 ലക്ഷം പേര് പുറത്തുണ്ട്. അവർ ചോദിക്കും..’, ഇ ബുൾജെറ്റ് സഹോദരന്മാർ വീഡിയോയിൽ പറഞ്ഞു.

CATEGORIES
TAGS