‘ചാക്കോച്ചന്റെ ആദ്യ തമിഴ് ചിത്രം, മാസ്സായി അരവിന്ദ് സ്വാമി!! രെണ്ടഗം ടീസർ പുറത്തിറങ്ങി..’ – വീഡിയോ കാണാം
ആദ്യ സിനിമയിൽ ബാലതാരമായി അഭിനയിച്ചിട്ട് 40 വർഷങ്ങൾ പിന്നിട്ട് ഇപ്പോൾ മലയാളത്തിലെ മികച്ച നടന്മാരിൽ ഒരാളായി മാറിയ താരമാണ് കുഞ്ചാക്കോ ബോബൻ. 90-ൽ അധികം സിനിമകളിൽ ഇതിനോടകം ചാക്കോച്ചൻ അഭിനയിച്ചു കഴിഞ്ഞു. മലയാളത്തിലെ ചോക്ലേറ്റ് ഹീറോ എന്നറിയപ്പെടുന്ന താരം കൂടിയാണ് കുഞ്ചാക്കോ ബോബൻ. വിവാഹം കഴിഞ്ഞ് ഒരു രണ്ട് വർഷത്തോളം ചാക്കോച്ചൻ സിനിമയിൽ നിന്ന് വിട്ടുനിന്നിരുന്നു.
പിന്നീട് വീണ്ടും അതിശക്തമായി തിരിച്ചുവരവ് നടത്തി. ഇത്രയും വർഷത്തെ സിനിമ ജീവിതത്തിൽ ആദ്യമായി ഒരു തമിഴ് സിനിമയിൽ അഭിനയിക്കാൻ പോവുകയാണ് താരം. മലയാളത്തിലും തമിഴിലും ഒരേ സമയം സിനിമ ഇറങ്ങും. ഒറ്റ്/രെണ്ടഗം എന്നാണ് സിനിമയുടെ. സിനിമയുടെ ടീസർ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. ചാക്കോച്ചന്റെ വ്യത്യസ്തമായ ഒരു കഥാപാത്രമായിരിക്കുമെന്ന് ഉറപ്പിക്കുന്നതാണ് ടീസർ.
ഫെലിനി ടി.പി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസറിൽ ചാക്കോച്ചൻ പുറമേ പ്രധാന വേഷത്തിൽ എത്തുന്ന നടൻ അരവിന്ദ് സ്വാമിയെയും കാണിക്കുന്നുണ്ട്. അരവിന്ദ് സാമിയുടെ മാസ്സ് റോളിലാണ് അഭിനയിക്കുന്നതെന്ന് ടീസറിൽ നിന്ന് വ്യക്തമാണ്. ഡോൺ ആയിരുന്ന അരവിന്ദ് സ്വാമിയുടെ കഥാപാത്രത്തിന് ഓർമ്മ നഷ്ടപ്പെടുന്നതും ചാക്കോച്ചനായി ഒന്നിച്ച് പഴയ ജീവിതം ഓർത്തെടുക്കുന്നതുമാണ് എന്ന് ചില സൂചനകൾ ടീസർ കണ്ടാൽ മനസ്സിലാവും.
അരവിന്ദ് സ്വാമിയുടെ ഒരു മാസ്സ് സീനോടെയാണ് ടീസർ അവസാനിക്കുന്നത്. അതുകൊണ്ട് തന്നെ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് സിനിമയ്ക്കായി കാത്തിരിക്കുന്നത്. ഓഗസ്റ്റ് സിനിമാസാണ് സിനിമ നിർമ്മിക്കുന്നത്. ജാക്കി ഷെറോഫ്, ഈശ റബ്ബ, നരേൻ, അനീഷ് ഗോപാൽ, അമാൽഡ ലിസ്, ജിൻസ് ഭാഷകർ തുടങ്ങിയവർ സിനിമയിൽ അഭിനയിക്കുന്നുണ്ട്. തീവണ്ടിയ്ക്ക് ശേഷം ഫെലിനി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് രെണ്ടഗം.