‘ഗോവയിൽ ന്യൂ ഇയർ അടിച്ചുപൊളിച്ച് ആഘോഷിച്ച് പൂർണിമയും ഇന്ദ്രജിത്തും..’ – ഫോട്ടോസ് വൈറൽ

‘ഗോവയിൽ ന്യൂ ഇയർ അടിച്ചുപൊളിച്ച് ആഘോഷിച്ച് പൂർണിമയും ഇന്ദ്രജിത്തും..’ – ഫോട്ടോസ് വൈറൽ

മലയാള സിനിമയിലെ താരദമ്പതികളായ നടിനടന്മാരുടെ വിശേഷങ്ങൾ അറിയാൻ എപ്പോഴും സോഷ്യൽ മീഡിയ ഏറെ താല്പര്യം കാണിക്കാറുണ്ട്. ജയറാം-പാർവതി, ബിജു മേനോൻ-സംയുക്ത, ദിലീപ്-കാവ്യാ അങ്ങനെ നിരവധി താരദമ്പതികൾ മലയാള സിനിമയിലുണ്ടായിട്ടുണ്ട്. ഇതുപോലെ ഒരുപാട് ആരാധകരുള്ള ഒരു താരദമ്പതികളാണ് ഇന്ദ്രജിത്ത് സുകുമാരനും ഭാര്യ പൂർണിമയും..!

ഇന്ദ്രജിത്തിന്റെ ഒരു വലിയ താരകുടുംബം തന്നെയാണ്. അച്ഛൻ സുകുമാരൻ മരിക്കുന്നത് വരെ സിനിമയിൽ സജീവമായിരിക്കുന്നു. അമ്മ മല്ലിക ഇപ്പോഴും സിനിമയിൽ അഭിനയിക്കുന്നുണ്ട്. അനിയൻ പൃഥ്വിരാജ് സുകുമാരൻ ചേട്ടനേക്കാൾ താരമൂല്യമുള്ള നടനാണ്. പൂർണിമയും ഇപ്പോൾ സിനിമയിൽ തിരിച്ചുവരവ് നടത്തുന്ന ഒരാളാണ്. തുറമുഖമാണ് പൂർണിമയുടെ അടുത്ത ചിത്രം.

ഇന്ദ്രജിത്തിന്റേയും പൂർണിമയുടെയും മക്കളും സിനിമയിൽ തന്നെയുണ്ട്. മൂത്തമകൾ പ്രാർത്ഥന സിനിമയിൽ പിന്നണി ഗായികയാണ്. ഇളയമകൾ നക്ഷത്ര ടിയാൻ എന്ന സിനിമയിൽ അഭിനയിച്ചിരുന്നു. താരദമ്പതികൾ മക്കൾക്കൊപ്പം ഒഴുവുസമയങ്ങളിൽ യാത്രകൾ ചെയ്യാറുണ്ട്. ഇപ്പോഴിതാ പുതുവർഷം ആഘോഷിക്കാൻ ഇന്ദ്രജിത്തും പൂർണിമയും ഗോവയിൽ പോയിരിക്കുകയാണ്.

ന്യൂ ഇയറിന്റെ തലേദിവസം മുതൽ പൂർണിമ ഗോവയിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെക്കുന്നുണ്ട്. ഗോവൻ ബീച്ചിൽ കടലിൽ സൂര്യാസ്തമയം നോക്കിയിരിക്കുന്ന പൂർണിമയെയും ഇന്ദ്രജിത്തിനെയും ചിത്രങ്ങളിൽ കാണാൻ സാധിക്കും. “ഗോവ ഞങ്ങൾക്ക് നന്നായി തോന്നുന്നു..” എന്ന ക്യാപ്ഷനോടെയാണ് പൂർണിമ ചിത്രങ്ങൾ പങ്കുവച്ചത്. നിരവധി ആരാധകരാണ് ചിത്രങ്ങൾക്ക് താഴെ കമന്റ് ഇട്ടിരിക്കുന്നത്.

CATEGORIES
TAGS