ലഭിച്ച വേഷങ്ങൾ പലതും ചെറുതായിരുന്നെങ്കിൽ കൂടിയും തന്റെ കഴിവിന്റെ പരമാവധി പുറത്തെടുത്ത് പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടിയിട്ടുള്ള ഒരു അഭിനയത്രിയാണ് നടി കൃഷ്ണപ്രഭ. കേവലം ഒരു അഭിനയത്രിയെന്ന് മാത്രം വിശേഷിപ്പിക്കേണ്ട ഒരു താരമല്ല കൃഷ്ണപ്രഭ. ഗായികയായും അവതാരകയായും നർത്തകിയായുമെല്ലാം കഴിവുകൾ പ്രകടിപ്പിച്ചിട്ടുള്ള ഒരാളുകൂടിയാണ് കൃഷ്ണപ്രഭ.
ഒരു സകലകലാവല്ലഭ എന്ന് വിശേഷിപ്പിക്കാൻ പറ്റുന്ന താരമാണ് കൃഷ്ണപ്രഭ. മാടമ്പി എന്ന സിനിമയിലെ ഭവാനി മുതൽ ദൃശ്യം 2-വിലെ മേരിയും മകളിലെ ഡാൻസ് ടീച്ചറും വരെ എത്തി നിൽക്കുകയാണ് താരം. ഇവയെല്ലാം ചെറിയ വേഷങ്ങളായിരുന്നു. പക്ഷേ ആ ചെറിയ വേഷങ്ങളിൽ വന്ന അഭിനയിച്ച് പ്രേക്ഷക പ്രശംസ നേടാൻ സാധിക്കുക എന്ന് പറയുന്നത് അത്ര ചെറിയൊരു കാര്യമല്ലെന്ന് പറയേണ്ടി വരും.
ഈ അടുത്ത കാലത്ത്, ഒരു ഇന്ത്യൻ പ്രണയകഥ, ലൈഫ് ഓഫ് ജോസൂട്ടി, ഹണി ബീ 2 തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട് കൃഷ്ണപ്രഭ. പുലിമട, മൈ നെയിം ഈസ് അഴകൻ, കിംഗ് ഫിഷ് എന്നിവയാണ് കൃഷ്ണപ്രഭയുടെ അടുത്ത ഇറങ്ങാനുള്ള സിനിമകൾ. നർത്തകിയായ കൃഷ്ണപ്രഭ ധാരാളം ഡാൻസ് റീൽസ് ചെയ്ത അത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യാറുണ്ട്.
സുഹൃത്തും കൊറിയോഗ്രാഫറുമായ സുനിത റാവുവിനൊപ്പമാണ് മിക്കപ്പോഴും ഡാൻസ് ചെയ്യാറുളളത്. ഇപ്പോഴിതാ മിനി സ്കർട്ടിൽ ഇരുവരും ആരാധകരെ ഞെട്ടിച്ച് ബോളിവുഡ് റീമിക്സ് സോങ്ങിന് ചുവടുവച്ചിരിക്കുകയാണ് കൃഷ്ണപ്രഭയും സുനിതയും. തകർത്തു, പൊളിച്ചടുക്കി എന്നീ കമന്റുകളാണ് ആരാധകർ നൽകിയിരിക്കുന്നത്. ഇടയ്ക്ക് മനോഹരമായി പാടുന്ന വീഡിയോസും കൃഷ്ണപ്രഭ പോസ്റ്റ് ചെയ്യാറുണ്ട്.