‘പൊന്മുട്ടയിലെ താരമല്ലേ ഇത്!! പൂളിൽ അതീവ ഗ്ലാമറസ് ലുക്കിൽ നടി ഹരിത നായർ..’ – ഫോട്ടോസ് വൈറൽ

യൂട്യൂബിലെ വെബ് സീരീസുകളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയിട്ടുള്ള ഒരുപാട് താരങ്ങൾ കേരളത്തിൽ ഉണ്ടായിട്ടുണ്ട്. കരിക്ക് പോലെയുള്ള വീഡിയോ പ്രൊഡക്ഷൻ കമ്പനി ഇത്രത്തോളം ശ്രദ്ധനേടിയത് വെബ് സീരീസുകളിലൂടെയാണ്. അധികം മലയാളികൾക്ക് പരിചിതമായ ഒരു കാര്യമല്ലായിരുന്നു വെബ് സീരീസുകൾ. പിന്നീട് ഇംഗ്ലീഷും മറ്റു ഭാഷകളിൽ ഇറങ്ങുന്ന സീരീസുകളുമൊക്കെ മലയാളികൾ കണ്ടു തുടങ്ങിയിരുന്നു.

കരിക്കിനെ പോലെ തന്നെ വെബ് സീരീസുകളിലൂടെ ശ്രദ്ധനേടിയ മറ്റൊരു ചാനലാണ് പൊന്മുട്ട. കോമഡി സീരീസുകളാണ് ഇവർ കൂടുതലായി ഇറക്കിയിട്ടുള്ളത്. പൊന്മുട്ടയിലെ വീഡിയോയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നടി ഹരിത പാറോക്കോട്. അതിന് മുമ്പ് ചില സിനിമകളിൽ ചെറിയ ചെറിയ റോളുകളിൽ അഭിനയിച്ചിട്ടുള്ള ഒരാളുകൂടിയാണ് ഹരിതയെങ്കിലും പ്രിയങ്കരിയായി മാറിയത് പൊന്മുട്ടയിലൂടെയാണ്.

100 ഡിഗ്രി സെൽഷ്യസ് എന്ന മലയാള സിനിമയിലും, കുറൈ ഒൻട്രുമില്ലൈ എന്ന തമിഴ് സിനിമയിലും ഹരിത അഭിനയിച്ചിട്ടുണ്ട്. ഇത് കൂടാതെ മോഡലിംഗ് രംഗത്തും സജീവ സാനിദ്ധ്യമായിരുന്നു ഹരിത. പൊന്മുട്ടയിൽ നിന്ന് മാറിയ ഹരിത ഇപ്പോൾ കെമി എന്ന യൂട്യൂബ് ചാനലിന്റെ വെബ് സീരീസുകളിലാണ് പങ്കെടുക്കാറുള്ളത്. ഇൻസ്റ്റാഗ്രാമിലും ചെറിയ ചെറിയ വീഡിയോസും ഇടാറുണ്ട് ഹരിത.

ഗ്ലാമറസ് ലുക്കിൽ പലപ്പോഴും ഞെട്ടിച്ചിട്ടുള്ള ഹരിത ഇപ്പോഴിതാ ഒരു സ്വിമ്മിങ് പൂളിൽ നിന്നുള്ള ഹോട്ടി ലുക്കിലുള്ള ഫോട്ടോസ് പങ്കുവച്ചിരിക്കുകയാണ്. “സൺ‌ഡേ.. പൂൾ ഡേ” എന്ന വെറൈറ്റി ക്യാപ്ഷനാണ് ഹരിത ചിത്രങ്ങൾക്ക് നൽകിയിരിക്കുന്നത്. പൂൾ ഗേൾ, ഹോട്ടി, ബ്യൂട്ടി തുടങ്ങിയ ആരാധകരുടെ കമന്റുകളുടെ ചാകരയാണ് ചിത്രങ്ങൾക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്.