‘പാരീസ് ലക്ഷ്മിക്കും സുഹൃത്തിനും ഒപ്പം കിടിലം ഡാൻസുമായി നടി കൃഷ്ണപ്രഭ..’ – വീഡിയോ വൈറലാകുന്നു

സിനിമയിൽ അഭിനയിക്കുന്നത് പോലെ തന്നെ ഇപ്പോൾ ഒരുപാട് ആരാധകരെ ലഭിക്കുന്ന ഒരു പരിപാടിയാണ് ഇൻസ്റ്റാഗ്രാം റീൽസ് എന്ന സംഭവം. നേരത്തെ ടിക് ടോകിൽ ഉണ്ടായിരുന്നത് പോലെ തന്നെ റീൽസിലൂടെ നിരവധി പുത്തൻ താരങ്ങളാണ് വന്നിരിക്കുന്നത്. തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനും അതുവഴി സിനിമയിലും സീരിയലിലും എത്തിപ്പെടാനുമാണ് പലരും ഈ പ്ലാറ്റഫോം ഉപയോഗിക്കുന്നത്.

ഒരു സമയം വരെ റീൽസ് സാധാരണ ആളുകളാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് സെലിബ്രിറ്റികൾ പ്രതേകിച്ച് സിനിമ-സീരിയൽ നടിമാരാണ്. നിരവധി സിനിമകളിൽ ഹാസ്യ കഥാപാത്രങ്ങൾ അവതരിപ്പിച്ച് ജനങ്ങളുടെ പ്രിയങ്കരിയായി നടി കൃഷ്ണപ്രഭയും ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ ധാരാളം റീൽസ് വീഡിയോസ് പങ്കുവെക്കാറുണ്ട്. സുഹൃത്തിനൊപ്പമുള്ള ഡാൻസ് റീൽസാണ് മിക്കപ്പോഴും വൈറലായിട്ടുള്ളത്.

കൃഷ്ണപ്രഭ ക്ലാസിക്കൽ നർത്തകിയാണെങ്കിലും റീൽസിൽ കൂടുതലായി ചെയ്യുന്ന ഫാസ്റ്റ് നമ്പർ ഡാൻസുകളാണ്. ഇത് കൂടാതെ പാട്ടിലും കൃഷ്ണപ്രഭ ഒരു മിടുക്കി തന്നെയാണ്. ഈ കഴിഞ്ഞ ദിവസം മിന്നൽ മുരളിയിലെ ഉയിരേ എന്ന് തുടങ്ങുന്ന ഗാനം കൃഷ്ണപ്രഭ പാടിയത് ഒരുപാട് ശ്രദ്ധനേടിയിരുന്നു. ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ഇട്ട ആ വീഡിയോ ലക്ഷങ്ങളാണ് കണ്ടത്.

ഇതിന് പിന്നാലെ കൃഷ്ണയുടെ ഒരു ഡാൻസ് റീൽസ് വീഡിയോയാണ് വൈറലാവുന്നത്. കൃഷ്ണയ്ക്ക് ഒപ്പം സ്ഥിരമായി ഡാൻസ് ചെയ്യുന്ന കൊറിയോഗ്രാഫറായ സുനിത റാവും അതുപോലെ നർത്തകിയും നടിയുമായ പാരീസ് ലക്ഷ്മിയുമുണ്ട്. റീൽസിൽ ട്രെൻഡിങ് ആയിട്ടുള്ള ‘കച്ച ബദം’ എന്ന പാട്ടിനാണ് കൃഷ്ണയും സംഘവും ഡാൻസ് ചെയ്തത്. കിടിലം സ്റ്റെപ്പുകളാണ് മൂവരും ചെയ്തിരിക്കുന്നതെന്ന് ആരാധകരും അഭിപ്രായപ്പെട്ടു.