December 2, 2023

‘സർവകലാവല്ലഭി!! സുഹൃത്തിനൊപ്പം തകർപ്പൻ ഡാൻസ്!! പാടിയും ഞെട്ടിച്ച് കൃഷ്ണപ്രഭ..’ – വീഡിയോ കാണാം

ഒരുപാട് സിനിമകളിൽ കോമഡി റോളുകൾ ചെയ്ത പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടിയ അഭിനയത്രിയാണ് കൃഷ്ണ പ്രഭ. 2008 മുതൽ സിനിമയിൽ സജീവമായി അഭിനയിക്കുന്ന ഒരാളുകൂടിയാണ് കൃഷ്ണപ്രഭ. മോഹൻലാൽ നായകനായ മാടമ്പിയിലാണ് കൃഷ്ണപ്രഭ ആദ്യമായി അഭിനയിക്കുന്നത്. അതിലെ “ഭവാനി” എന്ന കഥാപാത്രം അത്രപെട്ടെന്ന് പ്രേക്ഷകർ മറക്കാൻ സാധ്യതയില്ല.

ആറുപത്തിൽ അധികം സിനിമകളിൽ ഇതിനോടകം കൃഷ്ണപ്രഭ അഭിനയിച്ചിട്ടുണ്ട്. ചെറുതും വലുതുമായ ധാരാളം കഥാപാത്രങ്ങളാണ് താരം ചെയ്തിട്ടുള്ളത്. ഒരു സമയം വരെ ഹാസ്യ റോളുകളിൽ മാത്രം അഭിനയിച്ച കൃഷ്ണപ്രഭ അതിൽ നിന്ന് മാറി സീരിയസ് റോളുകൾ തിരഞ്ഞെടുക്കാൻ തുടങ്ങിയിരുന്നു. ഏറ്റവും ഒടുവിൽ ദൃശ്യം 2-വിലെ മേരി എന്ന കഥാപാത്രത്തിന്റെ തകർപ്പൻ പ്രകടനവും പ്രേക്ഷകർ കൈനീട്ടി സ്വീകരിച്ചു.

സിനിമ കഴിഞ്ഞാൽ കൃഷ്ണപ്രഭ ഏറ്റവും ഇഷ്ടപ്പെടുന്ന കാര്യം നൃത്തമാണ്. കുട്ടികാലം മുതൽ ക്ലാസിക്കൽ ഡാൻസുകൾ പഠിച്ചിട്ടുളള കൃഷ്ണപ്രഭ കൊച്ചിയിൽ പനമ്പള്ളി നഗറിൽ ഒരു ഡാൻസ് സ്കൂളും നടത്തുന്നുണ്ട്. കൃഷ്ണപ്രഭ ഒരു സകലകലവൽഭയാണെന്നാണ് ആരാധകർ പറയാറുള്ളത്. അഭിനയത്തിനും നൃത്തത്തിനും പുറമെ അതിമനോഹരമായി പാടുകയും ചെയ്യാറുണ്ട് കൃഷ്ണപ്രഭ.

മാതൃദിനത്തോടെ അനുബന്ധിച്ച് അതിമനോഹരമായി പാട്ടുപാടുന്ന ഒരു വീഡിയോ തന്റെ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. ഇത് കൂടാതെ സുഹൃത്ത് സുനിത റാവുവിനൊപ്പം ഒരു കിടിലം ഡാൻസ് റീൽസ് വീഡിയോയും കൃഷ്ണപ്രഭ പോസ്റ്റ് ചെയ്തിട്ടുണ്ട്. സകലകലവൽഭ തന്നെയെന്ന് നിരവധി ആരാധകരാണ് പോസ്റ്റുകളുടെ താഴെ കമന്റ് ചെയ്തിരിക്കുന്നത്.

View this post on Instagram

A post shared by Krishna Praba (@krishnapraba_momentzz)