‘വർക്ക് ഔട്ട് ഡ്രെസ്സിൽ കിടിലം ഡാൻസുമായി നടി കൃഷ്ണപ്രഭ, ഹോട്ടെന്ന് ആരാധകർ..’ – വീഡിയോ കാണാം

ഹാസ്യ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച താരമാണ് നടി കൃഷ്ണപ്രഭ. മാടമ്പി എന്ന സിനിമയിലെ ഭവാനി എന്ന കഥാപാത്രത്തിലൂടെയാണ് കൃഷ്ണപ്രഭ പ്രേക്ഷകർക്ക് സുപരിചിതയാകുന്നതെങ്കിലും അതിന് മുമ്പ് ഒന്ന്-രണ്ട് സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. അതിന് ശേഷം നിരവധി സിനിമയിൽ കോമഡി റോളുകളിൽ കൃഷ്ണപ്രഭ അഭിനയിച്ചു. ആ സമയത്ത് ഒരേ ടൈപ്പ് റോളുകൾ തന്നെ താരത്തിന് വരാനും തുടങ്ങിയിരുന്നു.

അതിൽ നിന്ന് മാറ്റം വന്നത്, ഒരു ഇന്ത്യൻ പ്രണയകഥയിലെ സുധ എന്ന കഥാപാത്രത്തിലൂടെയാണ്. അന്നേവരെ കൃഷ്ണപ്രഭ ചെയ്ത ഒരു കഥാപാത്രമായിരുന്നില്ല ആ സിനിമയിൽ ലഭിച്ചത്. ഇരുകൈയും നീട്ടി ആ കഥാപാത്രം ജനങ്ങൾ സ്വീകരിക്കുകയും ചെയ്തു. പിന്നീട് വീണ്ടും കോമഡി റോളുകളാണ് താരത്തിനെ തേടിയെത്തിയത്. കഴിഞ്ഞ 3 വർഷത്തിനുള്ളിൽ വീണ്ടും വ്യത്യസ്തമായ കഥാപാത്രങ്ങൾ താരത്തിന് ലഭിച്ചു.

അതിൽ ഏറ്റവും ശ്രദ്ധേയമായത് ദൃശ്യം 2-വിലെ മേരി എന്ന കഥാപാത്രമാണ്. വളരെ കുറച്ച് സീനുകൾ മാത്രമേ ഉണ്ടായിരുന്നൊള്ളുവെങ്കിൽ കൂടിയും മികച്ച അഭിപ്രായമാണ് താരത്തിന് ലഭിച്ചത്. അഭിനയം മാത്രമല്ല ക്ലാസിക്കൽ ഡാൻസിലും കഴിവ് തെളിയിച്ചിട്ടുള്ള ഒരാളാണ് കൃഷ്ണപ്രഭ. കുട്ടികാലം മുതൽ ഡാൻസ് പഠിക്കുന്ന താരം ഇപ്പോൾ ഡാൻസ് സ്കൂളും നടത്തുന്നുണ്ട്.

അതിമനോഹരമായി പാടുകയും ചെയ്യുമെന്ന് കൃഷ്ണപ്രഭ സോഷ്യൽ മീഡിയയിൽ പലപ്പോഴും തെളിയിച്ചിട്ടുണ്ട്. ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ ധാരാളം ഡാൻസ് റീൽസ് കൃഷ്ണപ്രഭ ചെയ്യാറുണ്ട്. സുഹൃത്തായ സുനിത റാവുവിനൊപ്പമുള്ള കൃഷ്ണയുടെ പുതിയ ഡാൻസാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വർക്ക് ഔട്ട് ഡ്രെസ്സിൽ അതിമനോഹരമായി നൃത്തം ചെയ്യുന്ന ഇരുവരെയും കാണാൻ സാധിക്കും.