‘വെണ്ണക്കല്ല് ശിൽപം പോലെ സുന്ദരി!! ലെഹങ്കയിൽ പൊളി ലുക്കിൽ നയൻതാര ചക്രവർത്തി..’ – ഫോട്ടോസ് കാണാം

‘വെണ്ണക്കല്ല് ശിൽപം പോലെ സുന്ദരി!! ലെഹങ്കയിൽ പൊളി ലുക്കിൽ നയൻതാര ചക്രവർത്തി..’ – ഫോട്ടോസ് കാണാം

സിനിമയിൽ തിളങ്ങി നിൽക്കുന്ന നായികമാരുടെ അതെ പേരിൽ തന്നെ മറ്റൊരു നായിക വരികയെന്നത് അത്ര പരിചിതമായ കാര്യമല്ല. 2003-ൽ പുറത്തിറങ്ങിയ മനസ്സിനക്കരെ എന്ന സിനിമയിൽ നായികയായി അഭിനയിച്ച് കൊണ്ട് അഭിനയ രംഗത്തേക്ക് വന്ന താരമാണ് നയൻതാര. ഡയാന മറിയം കുര്യൻ എന്നാണ് താരത്തിന്റെ യഥാർത്ഥ പേരെങ്കിലും സിനിമയിൽ വന്ന ശേഷം നയൻതാര എന്ന പേര് സ്വീകരിക്കുകയായിരുന്നു.

താരം സിനിമയിൽ എത്തി രണ്ട് വർഷങ്ങൾക്ക് ശേഷമാണ് മറ്റൊരു നയൻതാര സിനിമയിലേക്ക് എത്തുന്നത്. ഈ നയൻതാര പക്ഷേ ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് സിനിമയിലേക്ക് എത്തുന്നത്. അതും വളരെ ചെറിയ പ്രായത്തിൽ തന്നെ സിനിമയിൽ എത്തുകയും ചെയ്തു. അന്ന് അധികം ആരും പേര് ശ്രദ്ധിച്ചില്ലെങ്കിലും കുട്ടി താരത്തെ പിന്നീട് പല മലയാള സിനിമകളിൽ കണ്ടു.

പിന്നീട് ഒരു സിനിമ കഴിയുംതോറും കുട്ടിതാരത്തിന്റെ പേരും നയൻതാര എന്ന് പ്രേക്ഷകർക്ക് മനസ്സിലാക്കി. അങ്ങനെ രണ്ട് നയൻതാരയും പ്രേക്ഷകർ സ്വീകരിച്ചു. ഒരാൾ തെന്നിന്ത്യയിൽ മുഴുവനും ആരാധകരുള്ള താരമായി മാറി. കുട്ടി താരം ഇപ്പോൾ വളർന്ന് വലുതായി ഒരു നായികയാകാനുള്ള ലുക്കിലേക്ക് എത്തുകയും ചെയ്തു. ഉടൻ തന്നെ അത് നടക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകരും.

നയൻതാര ചക്രവർത്തി ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ മലയാളികളുടെ ശ്രദ്ധനേടി കഴിഞ്ഞു. ബാലതാരമായി അഭിനയിച്ച ലേബൽ മാറി നായികയായി അഭിനയിക്കുന്നതിന്റെ സൂചനകൾ നൽകികൊണ്ട് ധാരാളം ഫോട്ടോഷൂട്ടുകൾ ചെയ്യുന്നുണ്ട് താരം. ലെഹങ്കയിലുള്ള താരത്തിന്റെ പുതിയ ഷൂട്ടാണ് ശ്രദ്ധനേടുന്നത്. റോജൻ നാഥ് ആണ് താരത്തിന്റെ പുതിയ ചിത്രങ്ങൾ എടുത്തിരിക്കുന്നത്.

CATEGORIES
TAGS