‘ജീവിതം മുന്നോട്ട് പോകുന്നു, പോരാട്ടവും!! കട്ട ഫ്രീക്ക് ലുക്കിൽ നടി റിമ കല്ലിങ്കൽ..’ – വീഡിയോ വൈറൽ

ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന സിനിമയിലൂടെ അഭിനയത്തിലേക്ക് വന്ന താരമാണ് നടി റിമ കല്ലിങ്കൽ. നായികയായി അഭിനയിച്ച ആദ്യ സിനിമയിൽ പ്രകടനം തന്നെ പ്രേക്ഷകർ നെഞ്ചിലേറ്റി. ഒരു മികച്ച അഭിനയത്രിയാണെന്ന് റിമ തെളിയിക്കുകയും ചെയ്തു. പിന്നീട് മികച്ച റോളുകളിലൂടെ റിമ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിക്കൊണ്ടേയിരുന്നു. 2009-ലാണ് റിമ ആദ്യമായി അഭിനയിക്കുന്നത്.

നാല് വർഷത്തോളം റിമയ്ക്ക് സിനിമയിൽ മികച്ച വേഷങ്ങൾ ലഭിച്ചു. നീലത്താമര, ഹാപ്പി ഹസ് ബാൻഡ്സ്, സെവൻസ്, ഇന്ത്യൻ റുപ്പി, 22 ഫെമയിൽ കോട്ടയം, അയാളും ഞാനും തമ്മിൽ, ഏഴ് സുന്ദര രാത്രികൾ, ചിറകൊടിഞ്ഞ കിനാവുകൾ, റാണി പദ്മിനി തുടങ്ങിയ സിനിമകളിൽ റിമ അഭിനയിച്ചിട്ടുണ്ട്. ഇതിൽ 22 ഫെമയിൽ കോട്ടയത്തിലെ ടെസ ആണ് ആരാധകരുടെ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രങ്ങളിൽ ഒന്ന്.

2015-ന് സിനിമയിൽ അധികം സജീവമല്ല, ഇടക്ക് ചില സിനിമകളിൽ അഭിനയിക്കുന്നുണ്ടെങ്കിൽ നല്ല കഥാപാത്രങ്ങൾ താരത്തെ തേടിയെത്തിയിരുന്നില്ല. അഭിനയത്തിന് പുറമേ നല്ലയൊരു നർത്തകി കൂടിയാണ് റിമ. മാമാങ്കം എന്ന പേരിൽ ഒരു ഡാൻസ് സ്കൂൾ നടത്തുന്നുണ്ട് റിമ. ഇത് കൂടാതെ സിനിമ നിർമ്മാതാവ് കൂടിയാണ് റിമ. ടെലിവിഷനിൽ അവതാരകയായും റിമ തിളങ്ങിയിട്ടുണ്ട്.

റിമ ചെയ്ത ഒരു ഫോട്ടോഷൂട്ടിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. “ജീവിതം മുന്നോട്ട് പോകുന്നു, പോരാട്ടവും. അതുപോലെ കലയും. സൗഹൃദം. പുഞ്ചിരികൾ. ഒപ്പം എല്ലാം..”, റിമ വീഡിയോയ്ക്ക് ഒപ്പം കുറിച്ചു. സ്റ്റൈലിഷ് ലുക്കിലാണ് റീമയെ വീഡിയോയിൽ കാണാൻ സാധിക്കുന്നത്. അനന്ദു കൈപ്പള്ളിയാണ് ഫോട്ടോഷൂട്ട് എടുത്തിരിക്കുന്നത്. ഷെറിൻ എലിസബത്ത് സ്റ്റൈലിംഗും ആഷിഫ് മരക്കാർ മേക്കപ്പ് ചെയ്തിരിക്കുന്നത്.