‘രാത്രിയിൽ മഴയത്ത് നനഞ്ഞ് ഡാൻസ് കളിച്ച് നടി കൃഷ്ണപ്രഭ, പൊളിയെന്ന് ആരാധകർ..’ – വീഡിയോ വൈറൽ

ഹാസ്യ റോളുകളിൽ അഭിനയിക്കുന്ന നടിമാരെ എന്നും മലയാളികൾക്ക് ഏറെ ഇഷ്ടമാണ്. അവർ നായികയായോ സീരീസ് റോളുകളിലോ അഭിനയിക്കുന്നതിനേക്കാൾ പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്നത് കോമഡി റോളുകൾ ചെയ്യുന്നതാണ്. സുകുമാരിയും കെ.പി.എ.സി ലളിതയും ഫിലോമിനയും കല്പനയും ബിന്ദു പണിക്കരും പോലെയുള്ള ഹാസ്യനടിമാർ ഇന്ന് മലയാളത്തിൽ വളരെ കുറവാണ്.

ഇന്നത്തെ തലമുറയിലെ സുകുമാരിയമ്മ എന്ന രീതിയിൽ മലയാളികൾ വിശേഷിപ്പിച്ച ഒരു അഭിനയത്രിയാണ് നടി കൃഷ്ണ പ്രഭ. മാടമ്പി എന്ന മോഹൻലാൽ ചിത്രം മുതൽ മലയാളികൾക്ക് പരിചിതമായ ഒരു മുഖമാണ് കൃഷ്ണ പ്രഭയുടേത്. അതിന് ശേഷം മലയാള സിനിമയിൽ ഒരുപാട് കോമഡി റോളുകൾ കൃഷ്ണപ്രഭ ചെയ്തിട്ടുണ്ട്. പിന്നീട് ഇടയ്ക്ക് സീരിയസ് റോളുകളിലേക്ക് തിരിയുകയും ചെയ്തിരുന്നു കൃഷ്ണപ്രഭ.

അത്തരം റോളുകളിലും പ്രേക്ഷകരുടെ കൈയടി നേടിയിട്ടുള്ള കൃഷ്ണപ്രഭയെ മലയാള സിനിമ വേണ്ട രീതിയിൽ ഉപയോഗിച്ചിട്ടുണ്ടോ എന്നും സംശയമാണ്. ഒരു അഭിനയത്രി മാത്രമല്ല കൃഷ്ണപ്രഭ. നർത്തകിയും സ്റ്റേജ് ആർട്ടിസ്റ്റും പാട്ടുകാരിയുമെല്ലാമാണ് കൃഷ്ണപ്രഭ. ഒരു സകലകലവല്ലഭ തന്നെയാണ് താരം. ഫേസ്ബുക്കിൽ 35 ലക്ഷത്തിൽ ഫോളോവേഴ്സുള്ള ഒരാളുകൂടിയാണ് കൃഷ്ണപ്രഭ.

സുഹൃത്തായ സുനിത റാവുവിനൊപ്പം സ്ഥിരമായി ഡാൻസ് റീൽസ് ചെയ്യുന്ന ഒരാളാണ് കൃഷ്ണപ്രഭ. മറ്റുള്ളവരെ പോലെ ചുമ്മാ ചെയ്യുകയല്ല നല്ല ക്വാളിറ്റി വീഡിയോസാണ് കൃഷ്ണ ചെയ്യാറുള്ളത്. ഇപ്പോഴിതാ രാത്രിയിൽ മഴയത്ത് നനഞ്ഞ് ഡാൻസ് ചെയ്യുന്ന പുതിയ റീൽസ് ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ് കൃഷ്ണപ്രഭയും സുനിതയും. ബോളിവുഡ് സോങ്ങിനാണ് ഇരുവരും ഡാൻസ് ചെയ്തിരിക്കുന്നത്.