‘എന്റെ സിന്ധുവിന്റെ ലോകം! പെണ്മക്കൾക്ക് ഒപ്പം നിൽക്കുന്ന ഭാര്യ..’ – ചിത്രങ്ങൾ പങ്കുവച്ച് നടൻ കൃഷ്ണ കുമാർ

സിനിമ ലോകത്ത് ഏറെ ആരാധകരുള്ള ഒരു താരകുടുംബമാണ് നടനും ബിജെപി രാഷ്ട്രീയ നേതാവുമായ കൃഷ്ണ കുമാറിന്റേത്. കൃഷ്ണകുമാറിന്റെ മൂത്തമകൾ അഹാന സിനിമയിൽ നായികയായി അഭിനയിച്ച് തിളങ്ങിയ ആളാണെങ്കിൽ അദ്ദേഹത്തിന്റെ ബാക്കി മൂന്ന് പെണ്മക്കൾ സോഷ്യൽ മീഡിയ താരങ്ങളായി വളർന്ന് വന്നവരാണ്. മൂവർക്കും വലിയ രീതിയിലുള്ള ആരാധക പിന്തുണയും ഉണ്ടെന്നതാണ് ശ്രദ്ധേയം.

ചേച്ചിയ്ക്ക് ഒപ്പം റീലുകൾ ചെയ്താണ് ആദ്യം മൂവരും ശ്രദ്ധനേടി തുടങ്ങിയതെങ്കിലും ഇപ്പോൾ സ്വന്തമായി തന്നെ കോൺടെന്റ് ഉണ്ടാക്കുന്നവരാണ് മൂന്ന് പേരും. ദിയ കൃഷ്ണ, ഇഷാനി കൃഷ്ണ, ഹൻസിക കൃഷ്ണ എന്നിങ്ങനെയാണ് കൃഷ്ണകുമാറിന്റെ മറ്റുമൂന്ന് മക്കളുടെ പേരുകൾ. മക്കൾ മാത്രമല്ല അദ്ദേഹത്തിന്റെ ഭാര്യ സിന്ധുവും മലയാളികൾക്ക് സുപരിചിതയാണ്. സിന്ധുവും സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമായി നിൽക്കുന്ന ഒരാളാണ്.

ഈ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വച്ച് നടന്ന സുരേഷ് ഗോപിയുടെ മകളുടെ വിവാഹ സത്കാരത്തിന് താരകുടുംബവും മുഴുവനും പങ്കെടുത്തിട്ടുണ്ടായിരുന്നു. അന്ന് പങ്കെടുത്തപ്പോഴുള്ള ചിത്രങ്ങൾ അഞ്ച് പേരും പങ്കുവച്ചിട്ടുണ്ടായിരുന്നു. ഇപ്പോഴിതാ കൃഷ്ണകുമാർ തന്റെ ഭാര്യ സിന്ധു മക്കൾക്ക് ഒപ്പം നിൽക്കുന്ന ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത് വൈറലായി മാറിയിരിക്കുകയാണ്.

“സിന്ധുവിന്റെ ലോകം..” എന്ന തലക്കെട്ട് നൽകിയാണ് കൃഷ്ണകുമാർ ചിത്രങ്ങൾ പങ്കുവച്ചിട്ടുളളത്. നാൾ മക്കളും അതിസുന്ദരികളാണെന്ന് ചിത്രങ്ങൾക്ക് താഴെ ആരാധകരിൽ ചിലർ കമന്റും ചെയ്തിട്ടുണ്ട്. ഇവരെ ഇങ്ങനെ നിർത്തിയാൽ മതിയോ ഒരൊത്തൊരായി കെട്ടിച്ചുവിടണ്ടേ എന്നും ഒരാൾ ചോദിച്ചിട്ടുണ്ട്. സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ കൃഷ്ണകുമാർ ലോകസഭ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് മത്സരിക്കുമെന്ന് ചില റിപ്പോർട്ടുകളുണ്ട്.