‘ഭർത്താവിന്റെ വീട്ടിൽ നിന്നുള്ള ആദ്യ നിമിഷങ്ങൾ!! ശ്രേയസിനെ ചേർത്ത് പിടിച്ച് ഭാഗ്യ..’ – ഫോട്ടോസ് വൈറൽ

സിനിമ നടനും രാഷ്ട്രീയ പ്രവർത്തകനുമായ നടൻ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹം ആയിരുന്നു ഈ മാസം സമൂഹ മാധ്യമങ്ങളിൽ ഏറ്റവും നിറഞ്ഞ് നിന്നൊരു കാര്യം. രാജ്യത്തിൻറെ പ്രധാനമന്ത്രി വരെ പങ്കെടുത്ത ചടങ്ങിൽ മലയാളത്തിലെ സൂപ്പർസ്റ്റാറുകൾ എല്ലാം വിവാഹത്തിന് വേണ്ടി ഗുരുവായൂരിൽ നേരിട്ട് എത്തുകയും ചെയ്തിട്ടുണ്ടായിരുന്നു. അടുത്തെങ്ങും ഇത്രയും വലിയയൊരു താരമംഗല്യം നടന്നിട്ടില്ല.

വിവാഹവും സിനിമ താരങ്ങൾക്ക് കൊച്ചിയിലെ വിവാഹ വിരുന്നും തിരുവനന്തപുരത്ത് നടന്ന റിസെപ്ഷനിലും എല്ലാം നിരവധി താരങ്ങളാണ് പങ്കെടുത്തിട്ടുള്ളത്. സുരേഷ് ഗോപിയുടെ മൂത്തമകനായ ഗോകുലിന്റെ അടുത്ത സുഹൃത്ത് കൂടിയാണ് ഭാഗ്യയെ വിവാഹം ചെയ്ത ശ്രേയസ് മോഹൻ. ഇരുവരും തമ്മിൽ ഇഷ്ടപ്പെടുകയും കുടുംബാഗങ്ങൾ തീരുമാനിച്ച് അത് വിവാഹത്തിലേക്ക് എത്തുകയും ആയിരുന്നു.

ഭാവ്നി എന്ന പേരിൽ ഒരു മകളും മാധവ് എന്ന പേരിൽ ഒരു മകനും കൂടിയുണ്ട് സുരേഷ് ഗോപിക്ക് ഗോകുലിനെയും ഭാഗ്യയെയും കൂടാതെ. ഇതിൽ ഗോകുലും മാധവും സിനിമയിൽ അഭിനയിക്കുന്നുണ്ട്. ഇളയമകൾ ഭാവ്നിക്കും സിനിമയിൽ നായികയായി അഭിനയിക്കാൻ ലുക്കുണ്ടെന്ന് ഭാഗ്യയുടെ വിവാഹ വീഡിയോകളുടെ താഴെ കമന്റുകളിൽ പലരും പറഞ്ഞിട്ടുണ്ടായിരുന്നു. ഇനി ഏവരും കാത്തിരിക്കുന്നത് ഗോകുലിന്റെ വിവാഹത്തിനാണ്.

അതേസമയം കല്യാണം കഴിഞ്ഞ് ആദ്യമായി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് ഭാഗ്യ. ഭർത്താവിനും കുടുംബത്തിനും ഒപ്പമുള്ള ചിത്രങ്ങളാണ് ഭാഗ്യ പങ്കുവച്ചിട്ടുള്ളത്. ഒരു കുടുംബിനിയായി ചിത്രങ്ങളിൽ ഭാഗ്യയെ കാണാനും സാധിക്കും. ശ്രേയസിനും പിതാവും ബിസിനെസുകാരാണ്. വിവാഹം കഴിഞ്ഞിട്ട് ഇത്രയും ദിവസം കഴിഞ്ഞാണ് ഭാഗ്യ നിശ്ചയത്തിന്റെ ഫോട്ടോസും പങ്കുവച്ചിരിക്കുന്നതെന്ന് ശ്രദ്ധേയമാണ്.