‘എന്റെ ഈ ഹൈറ്റിൽ കഴുത്ത് വരെ ചവിട്ടണമെങ്കിൽ എന്തോരം ഫ്ലെക്സിബിൾ ആയിരിക്കണം..’ – കിച്ചു ടെല്ലസ്

ഒരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി വീണ്ടും അഭിനയിച്ച ചിത്രമായിരുന്നു കഴിഞ്ഞ വർഷം പുറത്തിറങ്ങിയ വരനെ ആവശ്യമുണ്ട്. സുരേഷ് ഗോപിയുടെ ക്ലാസ് അഭിനയമായിരുന്നു ആ സിനിമയിൽ പ്രേക്ഷകർ കണ്ടത്. പക്ഷേ സുരേഷ് ഗോപിയെ എന്നും പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്നത് മാസ് റോളുകളിലാണ്. അതിന് വിരാമമിട്ടുകൊണ്ടാണ് നിഥിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്ത കാവൽ എത്തുന്നത്.

കാവൽ ഇന്ന് തിയേറ്ററുകളിൽ റിലീസായിരിക്കുകയാണ്. ആദ്യ പകുതി കഴിഞ്ഞപ്പോൾ തന്നെ മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. സുരേഷ് ഗോപിയുടെ മാസ്സ് ചിത്രമാണ് കാവൽ എന്നാണ് വിലയിരുത്തലുകൾ. സുരേഷ് ഗോപിയും രഞ്ജി പണിക്കരുമാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. സിനിമ പൊലീസ് വേഷത്തിൽ എത്തുന്ന നടൻ കിച്ചു ടെല്ലസ് ഇപ്പോൾ സുരേഷ് ഗോപിയെ കുറിച്ച് ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യമാണ് വൈറലാവുന്നത്.

സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ച സമയത്ത് ആദ്യം പുറത്തിറങ്ങിയ സ്റ്റിൽ എന്ന് പറയുന്നത്, സുരേഷ് ഗോപി പൊലീസുകാരനായ കിച്ചുവിന്റെ നെഞ്ചത്ത് ചവിട്ടി നിൽക്കുന്ന ഒരു ഫോട്ടോയായിരുന്നു. മോഹൻലാലിൻറെ ലൂസിഫറിലെ അതുപോലെയുള്ള ഫോട്ടോയ്ക്ക് ശേഷം സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് സുരേഷ് ഗോപിയുടെ ആ സ്റ്റിൽ ആയിരുന്നു. അതിന്റെ ഷൂട്ടിംഗ് അനുഭവത്തെ കുറിച്ചാണ് കിച്ചു മനസ്സ് തുറന്നത്.

“സുരേഷേട്ടനെ ഞാൻ ആദ്യമായിട്ട് കാണുന്നത് ഇതിന്റെ ഷൂട്ടിംഗ് ലൊക്കേഷനിലാണ്. അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കാൻ പറ്റിയത് തന്നെ വലിയൊരു അനുഗ്രഹമായിട്ടാണ് ഞാൻ കാണുന്നത്. ആളുകൾ പലതും പറയും, അങ്ങേര് ദേഷ്യക്കാരനാണ്.. അങ്ങനെയാണ് ഇങ്ങനെയാണ്.. ഒന്നുമല്ലട്ടോ.. ഇതേപോലെ അടിപൊളിയൊരു മനുഷ്യൻ! ഒന്നാമത്തെ കാര്യം ഞാൻ ഇതിൽ ഒരു പൊലീസ് വേഷത്തിലാണ്. എന്താണ് പൊലീസുകാരൻ എന്ന് മലയാളികൾ പഠിച്ചത് സുരേഷേട്ടനെ കണ്ടാണ്.

അയാളുടെ മുന്നിലേക്ക് നമ്മൾ പൊലീസ് വേഷത്തിൽ ചെന്ന് നിൽക്കുമ്പോൾ പുള്ളി കുറെ കാര്യങ്ങൾ പറഞ്ഞു തന്നു. എന്റെ ഫസ്റ്റ് ഡേ ഷൂട്ട് തന്നെ ആ സ്റ്റിൽ അഭിനയിച്ച സീനായിരുന്നു. എന്നോട് നേരത്തെ പറഞ്ഞിരുന്നു ഈ സീൻ ഇങ്ങനെയായിരിക്കുമെന്ന്.. പുള്ളി എന്നോട് പറഞ്ഞു, മോനെ കാല് ഇവിടെ വരെ വരും.. കുഴപ്പമില്ല ചേട്ടാ ധൈര്യമായി ചെയ്തോളു.. ഇയാളുടെ പ്രായമൊന്നുമല്ല! എന്റെ ഈ ഹൈറ്റിൽ കഴുത്ത് വരെ ചവിട്ടണമെങ്കിൽ എന്തോരം ഫ്ലെക്സിബിൾ ആയിരിക്കണം..’, കിച്ചു പറഞ്ഞു.

CATEGORIES
TAGS Kaval