‘അഴകിന്റെ അവസാന വാക്കോ!! കറുപ്പ് സാരിയിൽ തിളങ്ങി കീർത്തി സുരേഷ്..’ – ഫോട്ടോസ് വൈറൽ
സിനിമയിൽ ബാലതാരമായി അഭിനയിച്ച് പിന്നീട് തെന്നിന്ത്യയിൽ അറിയപ്പെടുന്ന തിരക്കുള്ള നായികയായി മാറിയ താരമാണ് നടി കീർത്തി സുരേഷ്. താരപുത്രിയായ കീർത്തി മാതാപിതാക്കളുടെ പാത പിന്തുടർന്ന് സിനിമയിലേക്ക് എത്തി. കുബേരൻ എന്ന സിനിമയിലാണ് ബാലതാരമായി അഭിനയിച്ച് ആദ്യമായി ശ്രദ്ധനേടുന്നത്. അതിന് മുമ്പ് ചെറിയ വേഷങ്ങളിൽ രണ്ട് സിനിമകളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.
നടി മേനകയുടെയും നിർമ്മാതാവ് സുരേഷ് കുമാറിന്റെയും ഇളയമകളായ കീർത്തി ഇന്ന് തെന്നിന്ത്യയിൽ തിരക്കുള്ള നായികാമാരിൽ ഒരാളാണ്. ഗീതാഞ്ജലി എന്ന മോഹൻലാൽ ചിത്രത്തിലാണ് കീർത്തി ആദ്യമായി നായികയായി അഭിനയിക്കുന്നത്. തമിഴിലും തെലുങ്കിലും അതിന് ശേഷം നായികയായി അഭിനയിച്ച് തുടക്കം കുറിച്ച കീർത്തി ഇപ്പോൾ മലയാളത്തിനേക്കാൾ കൂടുതൽ സിനിമകൾ ചെയ്യുന്നത് തമിഴിലാണ്.
2018-ൽ പുറത്തിറങ്ങിയ മഹാനടി എന്ന ചിത്രത്തിലെ പ്രകടനത്തിന് ദേശീയ അവാർഡും കരസ്ഥമാക്കി കീർത്തി. കഴിഞ്ഞ വർഷം തമിഴിലും തെലുങ്കിലും മലയാളത്തിലും സിനിമകൾ ചെയ്ത കീർത്തിയുടെ ഏറ്റവും അവസാനം ഇറങ്ങിയ സിനിമ വാശിയാണ്. തെലുങ്കിൽ നാനി പ്രധാന വേഷത്തിൽ എത്തുന്ന ദസര എന്ന സിനിമയാണ് ഇനി കീർത്തിയുടെ റിലീസ് ചെയ്യാനുള്ളത്. മാർച്ച് 30-ന് തിയേറ്ററുകളിൽ എത്തും.
സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി കറുപ്പ് സാരിയിൽ അതിസുന്ദരിയായ ഒരുങ്ങി കിടിലം ഒരു ഫോട്ടോഷൂട്ട് കീർത്തി ചെയ്തിരിക്കുകയാണ്. ആർച്ച മേത്ത, പൂർവ ജയിൻ, രശ്മി അങ്കര എന്നിവരുടെ സ്റ്റൈലിങ്ങിൽ വേണു റസൂരിയെടുത്ത ഫോട്ടോസാണ് കീർത്തി പങ്കുവച്ചിരിക്കുന്നത്. അനുപമ പരമേശ്വരൻ, ദിവ്യ സത്യരാജ് തുടങ്ങിയ താരങ്ങൾ ചിത്രത്തിന് താഴെ കമന്റും ഇട്ടിട്ടുണ്ട്. മികച്ച അഭിപ്രായമാണ് ആരാധകരും നൽകിയിരിക്കുന്നത്.