‘എന്റെ ആദ്യത്തെ അന്താരാഷ്ട്ര ട്രിപ്പ്!! പത്തൊൻപതാം നൂറ്റാണ്ടിലെ നായിക കയാദു ലോഹർ..’ – ഫോട്ടോസ് കാണാം

വിനയന്റെ സംവിധാനത്തിൽ ഓണം റിലീസായി എത്തിയ ചിത്രമായിരുന്നു പത്തൊൻപതാം നൂറ്റാണ്ട്. ചരിത്രകഥ ആസ്പദമാക്കി ഇറങ്ങിയ ചിത്രത്തിൽ ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന ടൈറ്റിൽ റോളിൽ അഭിനയിച്ചത് നടൻ സിജു വിൽ‌സൺ ആയിരുന്നു. സിജുവിന്റെ കരിയറിലെ ഏറ്റവും വലിയ സിനിമ കൂടി ആയിരുന്നു ഇത്. മലയാള സിനിമയ്ക്ക് പുത്തൻ ഒരു താരോദയത്തെ കൂടി ലഭിച്ചുവെന്നാണ് പ്രേക്ഷകർ വിലയിരുത്തിയത്.

ഒരു പുതുമുഖ താരത്തിനെ ആയിരുന്നു വിനയൻ നായികയായി അവതരിപ്പിച്ചത്. കന്നഡയിൽ ഒരു സിനിമയിൽ അഭിനയിച്ചിട്ടുണ്ടായിരുനെങ്കിലും ആ നടി മലയാളത്തിൽ ആദ്യമായിട്ടാണ് അഭിനയിക്കുന്നത്. നങ്ങേലി എന്ന കഥാപാത്രമായി തിളങ്ങിയ കയാദു ലോഹറായിരുന്നു പത്തൊൻപതാം നൂറ്റാണ്ടിലെ നായിക. മുഗിൽപെട്ട എന്ന കന്നഡ ചിത്രത്തിലൂടെയെയാണ് കയാദു അഭിനയത്തിലേക്ക് വരുന്നത്.

പത്തൊൻപതാം നൂറ്റാണ്ടിന്റെ പ്രൊമോഷൻ ഷൂട്ടുകളിൽ ഏറ്റവും കൂടുതൽ തിളങ്ങിയത് കയാദു ലോഹർ തന്നെയായിരുന്നു. മലയാളികളെ വളരെ പെട്ടന്ന് തന്നെ കൈയിലെടുത്ത കയാദു ഒരുപാട് ആരാധകരെയും സ്വന്തമാക്കി കഴിഞ്ഞു. മലയാളത്തിൽ വീണ്ടും അഭിനയിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. അല്ലൂരി എന്ന തെലുങ്ക് ചിത്രമാണ് കയാദുവിന്റെ അവസാനമായി റിലീസായത്.

അടുത്തത് മറാത്തി ചിത്രമായ ‘ഐ പ്രേം യു’ ആണ്. മോഡലിംഗ് രംഗത്ത് നിന്നും വന്നയാളാണ് കയാദു. തന്റെ ഷൂട്ടിംഗ് തിരക്കുകൾ കഴിഞ്ഞതോടെ അവധി ആഘോഷിക്കാൻ കയാദു അസർബെയ്ജാൻ എന്ന രാജ്യത്തിലേക്ക് പോയിരിക്കുകയാണ്. പുരാതന സംസ്കാരവും ചരിത്രവുമുള്ള രാജ്യമാണ് ഇത്. അസർബെയ്ജാന്റെ തലസ്ഥാനമായ ബാകൂവിൽ നിന്നുള്ള ചിത്രങ്ങളാണ് കയാദു പോസ്റ്റ് ചെയ്തിരിക്കുന്നത്.