‘സീരിയൽ നടി ഷെമി മാർട്ടിൻ ആണോ ഇത്!! അതീവ ഗ്ലാമറസ് ലുക്കിൽ ഞെട്ടിച്ച് താരം..’ – ഫോട്ടോസ് വൈറൽ

ടെലിവിഷൻ പരമ്പരകളിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് നടി ഷെമി മാർട്ടിൻ. ടെലിവിഷൻ അവതാരകയായി തുടങ്ങിയ ഷെമി പിന്നീട് അഭിനയത്തിലേക്ക് തിരിയുകയായിരുന്നു. മഴവിൽ മനോരമയിലെ തനിനാടൻ എന്ന പ്രോഗ്രാമിന്റെ അവതാരകയായിരുന്നു ഷെമി. അതിലെ കുറച്ച് എപ്പിസോഡുകൾ ചെയ്ത ഉടനെ തന്നെ സീരിയലിലേക്ക് ഷെമിയ്ക്ക് ക്ഷണം ലഭിച്ചു.

വൃന്ദാവനം എന്ന സീരിയലിലാണ് ഷെമി ആദ്യമായി അഭിനയിക്കുന്നത്. അതിലെ ഓറഞ്ച് എന്ന കഥാപാത്രത്തിലൂടെ ഷെമി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറി. അതിന് ശേഷം ആ പരമ്പര നന്ദനം എന്ന പേരിലേക്ക് മാറ്റിയിരുന്നു. നന്ദനം ഹിറ്റായി ടെലിവിഷനിൽ പോയികൊണ്ടിരിക്കുന്ന സമയത്താണ് ഷെമി വിവാഹിതയാകുന്നത്. വിവാഹം കഴിഞ്ഞ് സീരിയലിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തു.

പക്ഷേ വിവാഹ ബന്ധത്തിൽ വിള്ളലുകൾ കാരണം ഷെമി ആ ബന്ധത്തിൽ നിന്ന് വിട്ടുനിന്നിരുന്നു. പിന്നീട് കുറച്ച് നാളുകൾക്ക് ശേഷമാണ് ഷെമി വീണ്ടും മടങ്ങിയെത്തുന്നത്. സ്വന്തം സുജാതയിലെ എ.സി.പി ആയിഷ ബീഗം എന്ന റോളിലാണ് ഇപ്പോൾ ഷെമി അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ആലപ്പുഴ അർത്തുങ്കൽ സ്വദേശിനിയാണ് ഷെമി. ടെലിവിഷൻ രംഗത്ത് വരുന്നതിന് മുമ്പ് എയർ ഹോസ്റ്റസായി ജോലി ചെയ്തിട്ടുണ്ട്.

നാടൻ വേഷങ്ങളിലാണ് സീരിയലിൽ ഷെമിയെ പ്രേക്ഷകർ കൂടുതൽ കണ്ടിട്ടുള്ളത്. എന്നാൽ ഇപ്പോഴിതാ അതീവ ഗ്ലാമറസ് ലുക്കിലുള്ള ഒരു ഫോട്ടോഷൂട്ട് ഷെമിയുടെ വൈറലായി കൊണ്ടിരിക്കുന്നു. ടിനി ടാർട്ടിൽ മീഡിയ ഹൌസിന് വേണ്ടി റെനോജ്‌ ബി റെയ്മണ്ട് എടുത്ത ചിത്രങ്ങളാണ് ഇവ. ഷെമി തന്നെയാണോ ഇതെന്ന് ആരാധകരും സംശയിച്ചു പോകുന്നു. ഹോട്ട് ലുക്ക് എന്നൊക്കെ കമന്റുകളും വന്നിട്ടുണ്ട്.