‘അമ്പോ!! ടി-ഷർട്ടിൽ സ്റ്റൈലിഷ് ലുക്കിൽ നടി റിതിക സിംഗ്, ഹോട്ടെന്ന് ആരാധകർ..’ – വീഡിയോ വൈറൽ

സിനിമയിൽ അഭിനയിക്കുന്നതിന് മുമ്പ് മറ്റ് മേഖലയിൽ കഴിവ് തെളിയിച്ച് ശ്രദ്ധനേടിയിട്ടുള്ള താരങ്ങൾ ധാരാളമായിയുണ്ട്. അതിൽ തന്നെ കൂടുതൽ മോഡലിംഗ് മേഖലയിൽ നിന്ന് അഭിനയത്തിലേക്ക് എത്തുന്നവരാണ്. ചില സ്പോർട്സ് താരങ്ങളും സിനിമയിലേക്ക് എത്തുന്നത് കണ്ടിട്ടുണ്ടാവാം. സ്പോർട്സ് മേഖലയിൽ കഴിവ് തെളിയിച്ച് അഭിനയത്രിയായി മാറിയവർ പക്ഷേ വളരെ വിരളമാണ്.

അത്തരത്തിൽ ഒരാളാണ് നടി റിതിക സിംഗ്. ബോക്സിങ്ങിലും മിക്സഡ് മാർഷ്യൽ ആർട്സിലും കഴിവ് തെളിയിച്ചിട്ടുള്ള ഒരാളാണ് റിതിക. അതിലൂടെ ശ്രദ്ധപിടിച്ചുപറ്റിയാണ് സംവിധായകയായ സുധ കൊങ്കര സിനിമയിലേക്ക് അവസരം നൽകിയത്. സുധയുടെ ഇരുതി സുട്രു എന്ന ചിത്രത്തിൽ എഴിൽമതി എന്ന ബോക്സറുടെ റോളിൽ തകർത്ത് അഭിനയിച്ച റിതിക ആദ്യ സിനിമയിലൂടെ തന്നെ ആരാധകരെ സ്വന്തമാക്കി.

ഇരുഭാഷകളിലാണ് ആ സിനിമ ഷൂട്ട് ചെയ്തിരുന്നത്. അതുകൊണ്ട് തന്നെ ഹിന്ദിയിൽ ഇറങ്ങിയിരുന്നു. സിനിമ ഹിറ്റായതോടെ റിതികയ്ക്ക് കൂടുതൽ അവസരങ്ങൾ ലഭിച്ചു. ഇരുതി സുട്രുവിന്റെ തന്നെ തെലുങ്ക് റീമേക്കിലും റിതിക തന്നെയാണ് നായികയായി എത്തിയത്. ഇത് കൂടാതെ വേറെയും രണ്ട് തമിഴ് സിനിമയിലും റിതിക അഭിനയിച്ചിട്ടുണ്ട്. ബോക്സറാണ് ഇനി ഇറങ്ങാനുള്ള റിതികയുടെ സിനിമ.

മാർഷ്യൽ ആർട്സ് പഠിച്ചിട്ടുള്ള ഒരാളായതുകൊണ്ട് തന്നെ റിതികയുടെ ശരീരവും നല്ല ഫിറ്റാണ്. റിതികയെ അതുകൊണ്ട് തന്നെ ഏത് വേഷത്തിലും കാണാൻ ലുക്കാണ്. ടി-ഷർട്ടിലുള്ള റിതികയുടെ പുതിയ ലുക്കാണ് വൈറലാവുന്നത്. ബനിയനും ജീൻസും ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് റിതികയെ കാണാൻ സാധിക്കുന്നത്. ഫോട്ടോസ് ഒരു വീഡിയോ രൂപത്തിൽ റിതിക തന്നെ പങ്കുവച്ചിട്ടുണ്ട്. ഹോട്ടിയെന്നാണ് ആരാധകർ കമന്റ് ഇട്ടത്.