‘കൃഷ്ണന്റെ രാധയായി തിളങ്ങി നടി നവ്യ നായർ, മന്മയി സീരീസുമായി താരം..’ – ഫോട്ടോസ് വൈറലാകുന്നു

നന്ദനത്തിലെ ബാലാമണിയായി അഭിനയിച്ച് മലയാളികളുടെ മനസ്സിൽ കയറി കൂടിയ താരമാണ് നടി നവ്യ നായർ. ഇന്നും പ്രേക്ഷകർ നവ്യയെ കുറിച്ച് പറയുമ്പോൾ ആദ്യം ഓർത്തെടുക്കുന്ന കഥാപാത്രം നന്ദനത്തിലെ ബാലാമണി തന്നെയാണ്. അതിന് മുമ്പ് ഇഷ്ടം എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് നവ്യ തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. അത് കഴിഞ്ഞ് മഴതുള്ളി കിലുക്കത്തിലെ നവ്യ അഭിനയിച്ചിരുന്നു.

അതും കഴിഞ്ഞാണ് നവ്യ നന്ദനത്തിലേക്ക് എത്തുന്നത്. ഇന്നും അതിന്റെ ക്ലൈമാക്സിലെ രംഗം പ്രേക്ഷകരുടെ മനസ്സിൽ തങ്ങിനിൽക്കുന്നതാണ്. 10 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഈ വർഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ നവ്യ, ഒരുത്തീ എന്ന ചിത്രത്തിലൂടെ ഗംഭീര പ്രകടനം കാഴ്ചവച്ചു. അന്ന് ബാലാമണിയായി തിളങ്ങിയ ഇന്ന് രാധാമണിയായിട്ടാണ് പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടിയത്.

2010-ൽ വിവാഹിതയായ നവ്യ നായർ, അതിന് ശേഷം മലയാളത്തിൽ നിന്ന് വിട്ടുനിന്ന താരം ഇടയ്ക്ക് കന്നഡയിൽ ദൃശ്യത്തിന്റെ രണ്ട് റീമേക്കുകളിലും അഭിനയിച്ചിരുന്നു. ഇത് കൂടാതെ ചാനൽ ഷോകളിൽ അതിഥിയായി എത്തിയിട്ടുണ്ട്. സ്റ്റാർ മാജിക്കിൽ കുറച്ച് തവണ മുഖ്യാതിഥിയായി നവ്യ പങ്കെടുത്തിട്ടുണ്ട്. സന്തോഷ് മേനോൻ എന്നാണ് താരത്തിന്റെ ഭർത്താവിന്റെ പേര്. ഒരു മകനും താരത്തിനുണ്ട്.

ഈ അടുത്തിടെ താനൊരു ഡാൻസ് സ്കൂൾ തുടങ്ങിയതിന്റെ സന്തോഷ വാർത്ത നവ്യ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ രാധയായി മാറികൊണ്ട് നവ്യ ചെയ്ത മനോഹരമായ ഒരു ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. ശബരിനാഥിന്റെ സ്റ്റൈലിങ്ങിൽ ശ്രീനാഥ് നാരായണനാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. സിജനാണ് മേക്കപ്പ് ചെയ്തത്. മന്മയി സീരീസ് എന്നാണ് ഈ ഷൂട്ടിന് നൽകിയ പേര്.