‘തൂവെള്ള സാരിയിൽ മാലാഖയെ പോലെ തിളങ്ങി നടി സ്വാസിക, ക്യൂട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

സിനിമയിൽ വളരെ പതിയെ തന്റെ സ്ഥാനം നേടിയെടുത്ത ഒരു താരമാണ് നടി സ്വാസിക. പൂജ വിജയ് എന്നാണ് താരത്തിന്റെ യഥാർത്ഥ പേരെങ്കിലും സ്വാസിക എന്ന പേരിലാണ് സിനിമയിൽ അറിയപ്പെടുന്നത്. 2009-ലാണ് സ്വാസിക സിനിമയിൽ ആദ്യമായി അഭിനയിക്കുന്നത്. ആദ്യ ചിത്രം തമിഴിലായിരുന്നു. വൈഗൈ ആയിരുന്നു സ്വാസികയുടെ ആദ്യ സിനിമ. അതിന് ശേഷം മലയാളത്തിൽ അഭിനയിച്ചു.

മലയാളത്തിലും തമിഴിലുമായി കുറച്ച് സിനിമകളിൽ സ്വാസിക അഭിനയിച്ചെങ്കിലും നല്ല വേഷങ്ങൾ ലഭിച്ചിരുന്നില്ല. 2016-ലാണ് സ്വാസികയ്ക്ക് സിനിമയിൽ ശ്രദ്ധേയമായ വേഷങ്ങൾ ലഭിച്ചു തുടങ്ങിയത്. സ്വർണ കടുവ, കട്ടപ്പനയിലെ ഹൃതിക് റോഷൻ തുടങ്ങിയ സിനിമകളിലെ റോളുകളാണ് സ്വാസികയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി മാറ്റിയത്. ആ സമയത്ത് തന്നെയാണ് സ്വാസിക സീരിയലിലും സജീവമായത്.

സീത എന്ന സീരിയൽ സ്വാസികയ്ക്ക് കൂടുതൽ ജന പിന്തുണ ലഭിച്ചു തുടങ്ങിയിരുന്നു. സീതയിലെ വേഷമാണ് സ്വാസികയ്ക്ക് സിനിമയിലും കൂടുതൽ അവസരങ്ങൾ നൽകി കൊടുത്തത്. 2019-ൽ കേരള സംസ്ഥാന അവാർഡിൽ മികച്ച സഹനടിക്കുള്ള പുരസ്കാരവും സ്വാസിക നേടിയെടുത്തു. വാസന്തി എന്ന സിനിമയിലെ പ്രകടനത്തിനാണ് സ്വാസിക ആ അവാർഡിന് അർഹയായത്.

ടെലിവിഷൻ ഷോകളിൽ പങ്കെടുക്കുകയും അവതാരകയായി തിളങ്ങുകയും ചെയ്തിട്ടുണ്ട് സ്വാസിക. അതെ സമയം സ്വാസിക സാരിയിൽ ചെയ്ത മനോഹരമായ ഒരു ഷൂട്ടാണ് ശ്രദ്ധപിടിച്ചുപറ്റുന്നത്. തൂവെള്ള നിറത്തിലെ സാരിയിൽ തിളങ്ങിയ സ്വാസികയെ കാണാൻ ഒരു മാലാഖയെ പോലെയുണ്ടെന്ന് ആരാധകരും അഭിപ്രായപ്പെട്ടു. മിഥുൻ റക്സ്മിയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. സാബി ക്രിസ്റ്റിയുടെ സ്റ്റൈലിങ്ങിൽ ഐവ സിൽക്സിന്റെ സാരിയാണ് സ്വാസിക ധരിച്ചിരിക്കുന്നത്.


Posted

in

by