‘പ്രിയപ്പെട്ട മീനൂട്ടിക്ക് ജന്മദിനാശംസകൾ! മകൾ മീനാക്ഷിക്ക് പിറന്നാൾ ആശംസിച്ച് കാവ്യ മാധവൻ..’ – ഏറ്റെടുത്ത് ആരാധകർ

ദിലീപിന്റെ മകൾ മീനാക്ഷിയ്ക്ക് ജന്മദിനത്തിൽ ആശംസ നേർന്ന് രണ്ടാനമ്മയായ കാവ്യാ മാധവൻ. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് കാവ്യ മാധവൻ മീനാക്ഷിക്ക് ആശംസ നേർന്ന് പോസ്റ്റ് ഇട്ടത്. ദിലീപ്, മഞ്ജു വാര്യർ എന്നീ സൂപ്പർതാരങ്ങളുടെ മകളായി ജനിച്ച മീനാക്ഷി സോഷ്യൽ മീഡിയയിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതയാണ്. ഇരുപത്തിനാല് വയസ്സ് പൂർത്തിയായിരിക്കുകയാണ് മീനാക്ഷിയ്ക്ക്.

മീനാക്ഷിക്ക് ഒപ്പം നിൽക്കുന്നതും അതുപോലെ ദിലീപ്-കാവ്യാ ദമ്പതികളുടെ മകളായ മഹാലക്ഷ്മിക്ക് ഒപ്പം നിൽക്കുന്നതുമായ ചിത്രങ്ങളാണ് കാവ്യ ആശംസ നേരാൻ വേണ്ടി പങ്കുവച്ചിട്ടുള്ളത്. മഹാലക്ഷ്മിക്ക് ഒരു ചേച്ചിയമ്മയെ പോലെയാണ് മീനാക്ഷി. ഒരുപക്ഷേ ദിലീപ് കഴിഞ്ഞാൽ മീനാക്ഷി ഏറ്റവും ഇഷ്ടപ്പെടുന്ന വ്യക്തി അത് അനിയത്തി മഹാലക്ഷ്മിയായിരുന്നു. കാവ്യാ ഇട്ട പോസ്റ്റ് ദിലീപ് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

2000 മാർച്ച് 23-നാണ് മീനാക്ഷി ജനിച്ചത്. ദിലീപ്-മഞ്ജു ജോഡികളുടെ ഏകമകളായ മീനാക്ഷിയും ഭാവിയിൽ സിനിമയിലേക്ക് തന്നെ എത്തുമോ എന്നാണ് ഏവരും ഒറ്റുനോക്കുന്നത്. നടി നമിത പ്രമോദ് ഒക്കെ മീനാക്ഷിയുടെ അടുത്ത സുഹൃത്താണ്. കാവ്യയെ അമ്മയെക്കാൾ സ്നേഹത്തോടെയാണ് കാവ്യയെ കാണുന്നത്. മീനാക്ഷിയും കാവ്യയുടെ ജന്മദിനത്തിൽ മറക്കാതെ ആശംസ പോസ്റ്റ് പങ്കുവെക്കാറുണ്ട്.

അച്ഛനും അമ്മയും വേർപിരിഞ്ഞപ്പോൾ അച്ഛന്റെ കൂടെ നിൽക്കാൻ തീരുമാനിച്ചയാളാണ് മീനാക്ഷി. ദിലീപ് വീണ്ടും വിവാഹം ചെയ്യാൻ തീരുമാനിച്ചപ്പോൾ മീനാക്ഷി അദ്ദേഹത്തിന് ഒപ്പം നിൽക്കുകയും ചെയ്തു. ഒരിക്കൽ പോലും മീനാക്ഷി അമ്മ മഞ്ജു വാര്യരുടെ ചിത്രം പങ്കുവച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. മഞ്ജുവും മകളുടെ ജന്മദിനത്തിൽ ഒരിക്കലും പോസ്റ്റ് ഇട്ടിട്ടില്ല. ഈ തവണയും അതുണ്ടായിട്ടില്ല.