‘ബിജു മേനോന് ഒപ്പം ഗുരുവായൂരിൽ ദർശനം നടത്തി സംയുക്ത, എന്താ ഐശ്വര്യമെന്ന് മലയാളികൾ..’ – വീഡിയോ വൈറൽ

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു താരദമ്പതികളാണ് ബിജു മേനോനും സംയുക്ത വർമ്മയും. വെറും മൂന്ന് വർഷത്തെ മാത്രം സിനിമ ജീവിതത്തിൽ ഒരുപാട് മലയാളികളുടെ മനസ്സ് കീഴടക്കിയ സംയുക്ത വർമ്മയെ ബിജു മേനോൻ വിവാഹം ചെയ്യുന്നത് 2002-ലാണ്. വിവാഹിതയായ ശേഷം സിനിമയിൽ നിന്ന് മാറി നിൽക്കുന്ന സംയുക്തയുടെ ഓരോ പുതിയ വിശേഷവും കാര്യങ്ങളും അറിയാൻ മലയാളികൾ ഏറെ താല്പര്യം കാണിക്കാറുണ്ട്.

ഒരു മകനും താരദമ്പതികൾക്കുണ്ട്. സംയുക്ത തന്റെ കരിയറിന്റെ പീക്കിൽ നിൽക്കുമ്പോഴാണ് ബിജു മേനോനുമായി വിവാഹിതയാകുന്നത്. മൂന്ന് വർഷത്തിനിടയിൽ രണ്ട് തവണ മികച്ച സംസ്ഥാന അവാർഡ് നേടിയെടുത്തിട്ടുള്ള സംയുക്തയുടെ ഒരു തിരിച്ചുവരവ് പലരും ആഗ്രഹിക്കുന്നുണ്ടെങ്കിലും അത് ഒരിക്കലും നടക്കാൻ സാധ്യതയില്ല. ഒരു വീട്ടമ്മയായി ഒതുങ്ങികൂടാനാണ് താൻ താല്പര്യപ്പെടുന്നതെന്ന് സംയുക്ത പറഞ്ഞിട്ടുമുണ്ട്.

ഇപ്പോഴിതാ സംയുക്തയും ബിജു മേനോനും കൂടി ഗുരുവായൂർ അമ്പലത്തിൽ ദർശനം നടത്തുന്നതിന്റെ വീഡിയോസാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുന്നത്. സെറ്റ് മുണ്ടുടുത്ത് തനി നാടൻ ലുക്കിലാണ് സംയുക്ത എത്തിയത്. കാണാൻ തന്നെ എന്താ ഐശ്വര്യം എന്നാണ് മലയാളികൾ സംയുക്തയെ കണ്ടിട്ട് ചോദിച്ചുപോകുന്നത്. പതിനേഴ് വയസ്സുള്ള ഒരു മകനുണ്ടെന്ന് കണ്ടാൽ പറയുമോ എന്നും ആരാധകർ ചോദിക്കുന്നു.

നടിനടന്മാരിൽ ഇഷ്ടപ്പെട്ട ജോഡി ഇവരാണെന്നും ചിലർ പറഞ്ഞു. അതുപോലെ ബിജു മേനോൻ തീരജാഡ ഇല്ലാത്ത നടനാണെന്നും പലരും അഭിപ്രായപ്പെട്ടു. വിവാഹിതയായ ശേഷം കുടുംബിനിയായ സംയുക്ത യോഗ പഠിക്കുകയും അതിന് ശേഷം യോഗ പരിശീലകയായി മാറുകയും ചെയ്തിരുന്നു. അന്താരാഷ്ട്ര യോഗ ദിനത്തിൽ സംയുക്ത യോഗ ചെയ്യുന്ന ചിത്രങ്ങൾ മിക്കവർഷവും സമൂഹ മാധ്യമങ്ങളിൽ വൈറലാവാറുണ്ട്.