‘ഇത്തരം വേഷങ്ങളാണ് ചേച്ചിക്ക് ചേരുന്നത്! മഞ്ഞയിൽ മനോഹാരിയായി നടി അന്ന രാജൻ..’ – ഫോട്ടോസ് വൈറൽ

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ പുറത്തിറങ്ങി സൂപ്പർഹിറ്റായ സിനിമയായിരുന്നു അങ്കമാലി ഡയറീസ്. ഒരുപാട് പുതുമുഖങ്ങൾ അഭിനയിച്ച ആ ചിത്രത്തിലെ നായകനും നായികയുമെല്ലാം പുതുമുഖങ്ങൾ ആയിരുന്നു. പക്ഷേ തിയേറ്ററുകളിൽ വമ്പൻ വിജയമായി മാറിയ ആ സിനിമ ഇന്നും മലയാളികൾക്ക് ഏറെ ഇഷ്ടമാണ്. അതിലെ നായകനും നായികയും ഇന്ന് മലയാളത്തിൽ ഏറെ തിരക്കുള്ള താരങ്ങളായി മാറി കഴിഞ്ഞു.

അങ്കമാലി ഡയറീസിൽ നായികയായി ഇന്ന് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു താരമാണ് അന്ന രാജൻ. ഒരുപാട് സിനിമകൾ ചെയ്തിട്ടില്ലെങ്കിലും അന്ന വളരെ സജീവമാണ്. സിനിമകൾ ചെയ്തില്ലെങ്കിലും ഒരുപാട് ഉദ്‌ഘാടനങ്ങൾ ചെയ്യുന്ന ഒരു താരമാണ് അന്ന. ഹണി റോസിന് ശേഷം ആ മേഖലയിൽ ഇത്ര സജീവമായ ഒരാളുണ്ടോ എന്നത് സംശയമാണ്. പലപ്പോഴും ഹണി റോസുമായിട്ടാണ് താരതമ്യം ചെയ്യുന്നത് പോലും.

പത്തിൽ താഴെ സിനിമകൾ മാത്രമേ ഇതുവരെ അന്ന അഭിനയിച്ചിട്ടുള്ളൂ. പക്ഷേ താരത്തിനുള്ള ആരാധകർ വളരെ കൂടുതലാണ്. 2022-ൽ പുറത്തിറങ്ങിയ തിരിമാലി എന്ന സിനിമയാണ് അന്നയുടെ അവസാനം റിലീസായത്. പിന്നീട് ഇതുവരെ അന്നയുടെ സിനിമകൾ ഇറങ്ങിയിട്ടില്ല. എങ്കിലും അന്നയെ മലയാളികൾ സോഷ്യൽ മീഡിയകളിലൂടെ കാണാറുണ്ട്. പലപ്പോഴും ഉദ്‌ഘാടനങ്ങൾ ചെയ്യുന്ന വീഡിയോസ് വൈറലാവാറുണ്ട്.

ഇപ്പോഴിതാ അന്നയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മഞ്ഞ ചുരിദാർ ധരിച്ച് സിമ്പിൾ ലുക്കിലാണ് അന്ന തിളങ്ങിയിട്ടുളളത്. പൊതുവേ സാരിയിലോ മോഡേൺ വേഷങ്ങൾ ധരിച്ചോ ഗ്ലാമറസ് ലുക്കിലാണ് അന്ന തിളങ്ങാറുള്ളത്. പുതിയ ചിത്രങ്ങളിൽ അന്നയ്ക്ക് വിനി മേക്കപ്പ് ആർട്ടിസ്റ്റാണ് മേക്കപ്പ്‌ ചെയ്തിരിക്കുന്നത്. ഇത്തരം വേഷങ്ങളാണ് ചേച്ചിക്ക് ചേരുന്നതെന്ന് ആരാധകരും അഭിപ്രായപ്പെട്ടു.