‘എല്ലാവർക്കും ദീപാവലി ആശംസകൾ! മഹാലക്ഷ്മിക്ക് ഒപ്പം ദീപം തെളിച്ച് കാവ്യാ മാധവൻ..’ – ഫോട്ടോസ് വൈറൽ

ദിലീപ്-കാവ്യാ ദമ്പതികളുടെ മകളായ മഹാലക്ഷ്മിയുടെ വിശേഷങ്ങൾ അറിയാൻ മലയാളികൾ പൊതുവേ ഏറെ താല്പര്യം കാണിക്കാറുണ്ട്. സിനിമ രംഗത്ത് സജീവമായി അഭിനയിച്ച് താരജോഡികളിൽ നിന്ന് താരദമ്പതിമാരായ ദിലീപിന്റെയും കാവ്യയുടെയും കുഞ്ഞുമകൾ ആകുമ്പോൾ തന്നെ സിനിയമയിൽ ബാലതാരമായി അഭിനയിച്ച് കലാരംഗത്തേക്ക് വരുമോ എന്നൊക്കെ ആരാധകരും ഉറ്റുനോക്കുന്ന ഒന്നാണ്.

അഞ്ച് വയസ്സുകാരിയായ മഹാലക്ഷ്മിയുടെ കുസൃതികളും കളികളുമൊക്കെ സമൂഹ മാധ്യമങ്ങളിൽ പലപ്പോഴും ഇടംപിടിക്കാറുണ്ട്. ഇപ്പോഴിതാ കാവ്യാ മാധവൻ മകൾ മഹാലക്ഷ്മിയ്ക്ക് ഒപ്പം നിന്ന് ദീപം തെളിയിക്കുന്ന ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. തന്റെ ആരാധകർക്ക് ദീപാവലി ആശംസകൾ നേരുകയും ചെയ്തു. അനൂപ് ഉപാസനയാണ് ഇരുവരുടെയും ഈ ചിത്രങ്ങൾ എടുത്തിരിക്കുന്നത്.

“എല്ലാവർക്കും ദീപാവലി ആശംസകൾ..”, കാവ്യാ മഹാലക്ഷ്മിയെ കൈലെടുത്ത് കാർത്തിക വിളക്കിന് അരികിൽ നിൽക്കുന്ന ഫോട്ടോസ് പോസ്റ്റ് ചെയ്തു. മഹാലക്ഷ്മിയുടെ ക്യൂട്ട് ലുക്കിൽ ആരാധകർ ഫോട്ടോസ് ഏറ്റെടുത്തു കഴിഞ്ഞു. ദിലീപിന്റെ ആദ്യ മകളായ മീനാക്ഷിയും അച്ഛനും കാവ്യയ്ക്കും ഒപ്പമാണ് താമസിക്കുന്നത്. അതുകൊണ്ട് തന്നെ മീനാക്ഷി എന്ത്യേ എന്നൊക്കെയുള്ള ചോദ്യങ്ങളും വന്നിട്ടുണ്ട്.

അതേസമയം നവരാത്രി ദിനത്തോട് അനുബന്ധിച്ച് കല്യാൺ നടത്തിയ നവരാത്രി വിരുന്നിൽ ദിലീപും കാവ്യയും മഹാലക്ഷ്മിയും മാത്രമായിരുന്നില്ല മീനാക്ഷിയും ഒപ്പമുണ്ടായിരുന്നു. അന്നും മീനാക്ഷിയും മഹാലക്ഷ്മിയും തന്നെയാണ് സമൂഹ മാധ്യമങ്ങളിൽ തിളങ്ങിയിരുന്നത്. ദിലീപുമായുള്ള വിവാഹ ശേഷം കാവ്യാ സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയാണ്. ലക്ഷ്യ എന്ന പേരിൽ ഒരു ഡിസൈനർ ബൗട്ടിക് കാവ്യാ നടത്തുന്നുണ്ട്.