‘ഒപ്പമുള്ള ആളെ മനസ്സിലായോ! കാളിദാസിന്റെ നിശ്ചയത്തിൽ തിളങ്ങി മാളവികയും ഭാവിവരനും..’ – ഫോട്ടോസ് വൈറൽ

സിനിമ താരകുടുംബങ്ങളിൽ മലയാളി പ്രേക്ഷകർ ഏറെ ഉറ്റുനോക്കുന്ന ഒരു കുടുംബമാണ് നടൻ ജയറാമിന്റേത്. ജയറാമിന്റെ കുടുംബത്തിലെ ഏറ്റവും പുതിയ വിശേഷമാണ് ഇപ്പോൾ മലയാളികൾ സമൂഹ മാധ്യമങ്ങളിൽ ഏറ്റെടുത്തിരിക്കുന്നത്. ജയറാമിന്റെ മകനും നടനുമായ കാളിദാസിന്റെ വിവാഹ നിശ്ചയം ഈ കഴിഞ്ഞ ദിവസമാണ് കഴിഞ്ഞത്. മോഡലായ തരിണി കലിംഗരായർ ആണ് കാളിദാസിന്റെ വധു.

കഴിഞ്ഞ ന്യൂ ഇയർ ദിനത്തിലാണ് കാളിദാസ് താൻ പ്രണയത്തിലാണെന്നുള്ള വിവരം പുറത്തുവിട്ടത്. അതിന് മുമ്പ് ഓണത്തിന് ജയറാമിന്റെ കുടുംബത്തിന് ഒപ്പമുള്ള ഫോട്ടോ പങ്കുവച്ചതിൽ തരിണിയും ഒപ്പമുണ്ടായിരുന്നു. അന്ന് പലരും ആരാണ് ആ പെൺകുട്ടിയെന്ന് തിരഞ്ഞിരുന്നു. പിന്നീട് ന്യൂഇയറിൽ കാളിദാസ് തന്നെ ആ സസ്പെൻസ് പുറത്തുവിട്ടു. ഇപ്പോൾ ഇരുവരുടെയും വിവാഹനിശ്ചയവും കഴിഞ്ഞു.

ഇരു കുടുംബാംഗങ്ങളും ബന്ധുക്കൾക്കും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങ് ചെന്നൈയിൽ വച്ചാണ് നടന്നത്. കാളിദാസിന്റെ പോലെ തന്നെ അനിയത്തി മാളവികയുടെയും പ്രണയം ഈ അടുത്തിടെയാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടിയത്. മാളവികയുടെയും വിവാഹ നിശ്ചയം ഉടനെ ഉണ്ടാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ചേട്ടന്റെ വിവാഹനിശ്ചയത്തിൽ മാളവികയും തിളങ്ങി.

അതും ഒറ്റയ്ക്കല്ല! ഭാവിവരന്റെ കൂടെ കാളിദാസിന്റെയും തരിണിയുടെയും ഒപ്പം നിൽക്കുന്ന ഫോട്ടോയും മാളവിക പങ്കുവച്ചിട്ടുണ്ട്. മാളവികയുടെ ചെക്കനും ചുള്ളൻ ആണല്ലോ എന്നാണ് പോസ്റ്റിന് താഴെ ആളുകൾ കമന്റ് ഇട്ടിരിക്കുന്നത്. “എന്റെ സഹോദരൻ അവന്റെ എന്നെന്നേക്കുമുള്ളത് കണ്ടെത്തി..”, എന്ന് എഴുതി കൊണ്ട് മാളവിക ചേട്ടന്റെയും ഏട്ടത്തിയുടെയും ഫോട്ടോയും പോസ്റ്റ് ചെയ്തു. മാജിക് മോഷൻ മീഡിയയാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്.