‘അവൻ പോയി.. വിളിച്ചാൽ ഓടി വരാൻ ഇനി നീയില്ല, കണ്ണ് നനയാതെ നിന്നെ ഓർക്കാൻ വയ്യ..’ – വേദന പങ്കുവച്ച് മഞ്ജു സുനിച്ചൻ

മലയാള ടെലിവിഷൻ സീരിയലുകളിലും സിനിമകളിലും സജീവമായി അഭിനയിച്ചുകൊണ്ടിരിക്കുന്ന ഒരു താരമാണ് നടി മഞ്ജു പത്രോസ്. വെറുതെയല്ല ഭാര്യ എന്ന ടെലിവിഷൻ ഷോയിലൂടെ ജനപ്രീതി നേടിയ മഞ്ജു പിന്നീട് ബിഗ് ബോസിൽ മത്സരാർത്ഥിയായും വന്നിട്ടുണ്ട്. ഇപ്പോഴിതാ തനിക്ക് ഏറെ പ്രിയപ്പെട്ട ഒരു സഹപ്രവർത്തകന്റെ വിയോഗത്തിന്റെ വേദനയിൽ മഞ്ജു ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ്. ആർട്ടിൽ ജോലി ചെയ്തിരുന്ന അരവിന്ദ് എന്ന യുവാവിന്റെ മരണത്തിന്റെ ഞെട്ടലിലാണ് മഞ്ജുവും മറ്റൊരു സീരിയൽ നടിയായ അനുമോളും.

“അവൻ പോയി.. ജീവിതത്തിൽ ഒരിക്കലും ആരോടും പിണങ്ങാതെ ഒന്നും മിണ്ടാതെ, ഒന്നും ഓർക്കാതെ, ഒന്നും അറിയാതെ അവൻ പോയി.. നീ അറിയാതെ ചേച്ചിയെടുക്കാൻ ശ്രമിച്ച ഫോട്ടോസാണ് ഇതെല്ലാം. ഇതിങ്ങനെ പോസ്റ്റ് ചെയ്യേണ്ടി വരുമെന്ന് കരുതിയില്ലല്ലോ കുഞ്ഞേ.. അരവിന്ദേ.. ചേച്ചിക്ക് ഒരു ഗുളിക മേടിച്ചുതാടാ, അരവിന്ദേ ഇച്ചിരി പഴം മേടിച്ചുതാടാ, അരവിന്ദേ ഇന്നാടാ മുട്ടായി..ഇതൊന്നും കേൾക്കാൻ വിളിക്കുമ്പോൾ ചേച്ചിയെന്ന് പറഞ്ഞ് ഓടി വരാൻ ഇനി ഒന്നിനും അളിയൻസിന്റെ വീട്ടിൽ നീയില്ല.

വേദനയെല്ലാം അവസാനിപ്പിച്ച് കുറെ പേർക്ക് വേദന നൽകി നീ പോയി. കണ്ണ് നനയാതെ നിന്നെ ഓർക്കാൻ വയ്യ.. ഒരുപാട് പേരിൽ ഒരിക്കലും മറക്കാത്തവനായി നീ എന്നും ഉണ്ടാകും ചേച്ചിയുടെ ഉള്ളിൽ..”, മഞ്ജു സുനിച്ചൻ പങ്കുവച്ചു. ബ്രൈനിനെ പെട്ടന്ന് ബാധിച്ച അസുഖത്തെ തുടർന്നാണ് അരവിന്ദ് മരിച്ചതെന്ന് മഞ്ജു നടി ബീന ആന്റണിയ്ക്ക് മറുപടി കൊടുത്തിട്ടുണ്ട്. അനുമോളും പോസ്റ്റ് ഇട്ടിരുന്നു. “എന്റെ അരവിന്ദാ എന്തിനാടാ ഞങ്ങളെ വിട്ടു നീ പോയത്.

നീ അല്ലേടാ ഷൂട്ടിന്റെ ലാസ്റ്റ് ദിവസം എന്നെ വണ്ടിയിൽ കയറ്റി വിട്ടേ.. ഇനി ആരാടാ എനിക്ക് ലൊക്കേഷനിൽ കൂട്ടുള്ളത് ആരാടാ. എനിക്ക് ഫോട്ടോസ്, വീഡിയോസ് എടുത്ത് തരുന്നത്, ഷൂട്ട് കഴിയുന്നത് വരെ കൂടെയുണ്ടാകും. എപ്പോൾ വിളിച്ചാലൂം ഓടിവരും. കണ്ടില്ലെങ്കിൽ വിളിച്ചു ചോദിക്കും. നീ എവിടെ ഡാ എന്ന് നീ എത്ര പെട്ടന്ന് പോകുമെന്ന് നിനക്ക് പോലും അറിയില്ലായിരുന്നല്ലോ മോനെ. നീ എന്നും നമ്മുടെയൊക്കെ കൂടെയുണ്ട്.. മറക്കില്ലടാ എന്നും എപ്പോഴും..”, അനുമോൾ കുറിച്ചു.