‘ഇതൊക്കെയാണ് ലൈഫ്! സ്കോട്ട്‌ലൻഡിൽ അവധി ആഘോഷിച്ച് നടി രമ്യ നമ്പീശൻ..’ – ഫോട്ടോസ് വൈറൽ

സായാഹ്നം എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ നടിയാണ് രമ്യ നമ്പീശൻ. നരേന്ദ്രൻ മകൻ ജയകാന്തൻ വക, സ്ഥിതി, ഗ്രാമഫോൺ, മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും, പെരുമഴക്കാലം തുടങ്ങിയ സിനിമകളിൽ സഹതാരവേഷം ചെയ്ത രമ്യ പതിയെ തന്റെ സ്ഥാനം ഉറപ്പിച്ചു. 2006-ൽ ജയറാമിന്റെ നായികയായി ആനച്ചന്തം എന്ന സിനിമയിലൂടെയാണ് രമ്യ ആദ്യമായി നായികയാകുന്നത്.

പിന്നീട് വീണ്ടും സഹനടി വേഷങ്ങളിലേക്ക് രമ്യ ഒതുങ്ങിപോയി. പക്ഷേ തമിഴിലേക്ക് പോയ രമ്യയ്ക്ക് അവിടെ നായികയായി മികച്ച വേഷങ്ങൾ പതിയെ ലഭിച്ചുകൊണ്ടിരുന്നു. തമിഴിൽ അറിയപ്പെടുന്ന നായികാ നടിയായി രമ്യ മാറുകയും ചെയ്തിരിക്കുകയാണ്. ആ സമയത്ത് തന്നെ ട്രാഫിക്, ചാപ്പാകുരിശ് പോലെയുള്ള മലയാള സിനിമകളിലും രമ്യയ്ക്ക് നല്ല കഥാപാത്രങ്ങൾ ലഭിച്ചു. 23 വർഷമായി രമ്യ സിനിമയിൽ സജീവമാണ്.

മലയാള സിനിമയിലെ സ്ത്രീകൾ നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കാനും തുറന്നുകാട്ടാനും ആരംഭിച്ച ഡബ്ല്യൂ.സി.സിയുടെ തുടക്കക്കാരിൽ ഒരാളാണ് രമ്യ. വിജയ് സേതുപതിയുടെ നായികയായി രമ്യ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഈ വർഷം പുറത്തിറങ്ങിയ രത്തം എന്ന ചിത്രമാണ് രമ്യയുടെ അവസാനം ഇറങ്ങിയത്. ‘ബി 32 മുതൽ 44 വരെ’യാണ് മലയാളത്തിലെ അവസാന ചിത്രം. മികച്ച ഒരു ഗായിക കൂടിയാണ് രമ്യ.

മലയാളത്തിലും തമിഴിലുമൊക്കെ പാടിയിട്ടുമുണ്ട്. തിരക്കിട്ട സിനിമ ജീവിതത്തിൽ നിന്ന് ഇടവേള എടുത്ത് രമ്യ അവധി ആഘോഷിക്കാൻ വേണ്ടി സ്കോട്ട്ലൻഡിൽ പോയിരിക്കുകയാണ്. അവിടെ നിന്നുള്ള ചിത്രങ്ങൾ രമ്യ തന്റെ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചിട്ടുമുണ്ട്. സ്കോട്ട്ലൻഡിലെ ഏറ്റവും വലിയ മലയായ ബെൻ നെവിസിലും കോർപ്പാച്ചിലും ഒക്കെയുള്ള ഫോട്ടോസ് രമ്യ പങ്കുവച്ചിട്ടുണ്ട്.