‘ആരാധകരെ ത്രസിപ്പിച്ച് കങ്കണ നായികയായ തലൈവിയിലെ പുതിയ പാട്ട്..’ – വീഡിയോ വൻ ഹിറ്റ്!!

തമിഴ് നടിയും രാഷ്ട്രീയ നേതാവുമായിരുന്ന ജയലളിതയുടെ ജീവിതം ആസ്പദമാക്കി പുറത്തിറങ്ങിയ ചിത്രമാണ് തലൈവി. ബോളിവുഡ് നടി കങ്കണ റണാവത്‌ ആണ് ജയലളിതയായി അഭിനയിക്കുന്നത്. രാഷ്ട്രീയത്തിൽ ജയലളിതയ്ക്ക് എന്ത് സംഭവിച്ചു എന്ന് അറിയുന്നതിനെക്കാൾ സിനിമയിൽ എത്തും മുമ്പും അതിന് ശേഷവും എന്ത് സംഭവിച്ചു എന്ന് അറിയാൻ പ്രേക്ഷകർ ഏറെ താല്പര്യപ്പെട്ടിരുന്നു.

സെപ്റ്റംബർ 10-നാണ് തലൈവി തിയേറ്ററുകളിൽ റിലീസ് ചെയ്തത്. 100 കോടി മുടക്കി പുറത്തിറങ്ങിയ സിനിമയ്ക്ക് ആദ്യ ആഴ്ചയിൽ വെറും 5 കോടി രൂപ മാത്രമാണ് നേടാനാണ് സാധിച്ചത്. കോവിഡ് സാഹചര്യങ്ങൾക്ക് ശേഷം തിയേറ്ററുകൾ വീണ്ടും തുറന്നു വരുന്നതേയുള്ളായിരുന്നു. അതുപോലെ സിനിമയ്ക്ക് നല്ല അഭിപ്രായമല്ലായിരുന്നു ലഭിച്ചത്.

കങ്കണയെ കൂടാതെ നടൻ അരവിന്ദ് സ്വാമി എം.ജി.ആറുടെ റോളിലും അഭിനയിച്ചിട്ടുണ്ട്. എ.എൽ വിജയിയാണ് സിനിമ സംവിധാനം ചെയ്തത്. കങ്കണയുടെ ജീവിതത്തിലെ ഏറ്റവും ശ്രദ്ധയെ കഥാപാത്രങ്ങളിൽ ഒന്നാകുമെന്ന് ആരാധകർ ഏറെ പ്രതീക്ഷിച്ചിരുന്ന ചിത്രമായിരുന്നു ഇത്. 4 തവണ ദേശീയ അവാർഡ് നേടിയിട്ടുള്ള കങ്കണയ്ക്ക് അഞ്ചാമതും ദേശീയ അവാർഡ് നേടികൊടുക്കുമെന്ന് പ്രതീക്ഷയും ആരാധകർക്ക് ഉണ്ടായിരുന്നു.

ഇപ്പോഴിതാ സിനിമയിലെ ഏറ്റവും മികച്ച അഭിപ്രായം നേടിക്കൊടുത്ത ഒരു ഗാനരംഗത്തിന്റെ വീഡിയോ പുറത്തിവന്നിരിക്കുകയാണ്. യൂട്യൂബിൽ റിലീസ് ചെയ്ത വീഡിയോ ഇതിനോടകം വമ്പൻ ഹിറ്റായി കഴിഞ്ഞു. ചലി ചലി എന്ന ഗാനത്തിന്റെ വീഡിയോയാണ് റിലീസ് ആയിരിക്കുന്നത്. കങ്കണ ഒരു രക്ഷയുമില്ല എന്നാണ് ആരാധകർ പറയുന്നത്.

CATEGORIES
TAGS