‘ശരിക്കുള്ള ജോർജുകുട്ടിയും കുടുംബവും ഇതാണോ! കുടുംബത്തിന് ഒപ്പം ജീത്തു ജോസഫ്..’ – ഫോട്ടോസ് വൈറൽ

ത്രില്ലർ സിനിമകളിലൂടെ മലയാള സിനിമയിൽ തന്റേതായ ഒരു ഇടം നേടിയിട്ടുള്ള ഒരു സംവിധായകനാണ് ജീത്തു ജോസഫ്. ഡിറ്റക്ടിവ് എന്ന സിനിമയിലൂടെയാണ് ജീത്തു സംവിധാന രംഗത്തേക്ക് വരുന്നത്. അതിന് ശേഷം മൈ ബോസ് എന്ന സൂപ്പർഹിറ്റ് കോമഡി ചിത്രത്തിലൂടെ അതിശക്തമായി തന്റെ പേര് ശ്രദ്ധനേടിയെടുക്കുകയും ശേഷം മെമ്മറീസ് പോലെയൊരു ക്രൈം ത്രില്ലർ സിനിമയുമായി എത്തുകയും ചെയ്തു.

തിയേറ്ററിൽ വമ്പൻ ഹിറ്റായി മാറിയ ആ സിനിമയ്ക്ക് ശേഷം ജീത്തു സംവിധാനം ചെയ്ത സിനിമയായിരുന്നു ദൃശ്യം. മോഹൻലാൽ നായകനായ ആ ചിത്രം മലയാളത്തിൽ ആദ്യമായി 50 കോടി നേടുന്ന സിനിമയായി മാറുകയും ചെയ്തു. പിന്നീട് പല ഭാഷകളിൽ അത് റീമേക്ക് ചെയ്യപ്പെട്ടു. ദൃശ്യത്തിന്റെ രണ്ടാം ഭാഗവും അദ്ദേഹം എടുത്ത് ശ്രദ്ധനേടിയിരുന്നു. റാം, നേര് എന്നീ സിനിമകളാണ് ഇനി ജീത്തുവിന്റെ പുറത്തിറങ്ങാനുള്ളത്.

ജീത്തു സംവിധാനം ചെയ്ത ഒട്ടുമിക്ക സിനിമകളും ഹിറ്റുകളാണെന്നതാണ് ഏറ്റവും ശ്രദ്ധേയമായ ഒരു കാര്യം. ആസിഫ് അലിയെ നായകനാക്കി സംവിധാനം ചെയ്ത കൂമനാണ് അവസാനമിറങ്ങിയ അദ്ദേഹത്തിന്റെ ചിത്രം. വിവാഹിതനായ ജീത്തുവിന് രണ്ട് പെണ്മക്കളാണ് ഉള്ളത്. ലിന്റ ജീത്തു എന്നാണ് അദ്ദേഹത്തിന്റെ ഭാര്യയുടെ പേര്. കാത്തി ജീത്തു, കാറ്റിന ആൻ ജീത്തു എന്നിങ്ങനെയാണ് മക്കൾ പേര്.

ഇപ്പോഴിതാ തന്റെ കുടുംബത്തിന് ഒപ്പമുള്ള ഫോട്ടോസ് ജീത്തു പങ്കുവച്ചിരിക്കുകയാണ്. ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത സമയത്തുള്ള ഫോട്ടോയാണ്. ചുവപ്പ് വസ്ത്രങ്ങളിൽ ഭാര്യ ലിന്റയും മക്കളും തിളങ്ങിയപ്പോൾ ജീത്തു സാധാരണ വേഷത്തിലാണ് എത്തിയത്. ശരിക്കുള്ള ജോർജുകുട്ടിയും കുടുംബവും ഇതാണോ എന്നാണ് ചിത്രങ്ങൾ കണ്ടിട്ട് പലരും കമന്റിലൂടെ ചോദിക്കുന്നത്.ടഗോ വെഡിങ് ആണ് ഫോട്ടോസ്.