തിരഞ്ഞെടുപ്പ് ദിനത്തിൽ സിനിമ താരങ്ങളുടെ വോട്ട് രേഖപ്പെടുത്തുമ്പോൾ അതിന്റെ ഫോട്ടോസ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്നത് പതിവ് കാഴ്ചയാണ്. അത് വഴി കൂടുതൽ ആളുകൾ വോട്ട് ചെയ്യാൻ എത്തും എന്നതും എടുത്തു പറയേണ്ട ഒന്നാണ്. ചൂണ്ടുവിരലിൽ മഷി കാണിച്ചുകൊണ്ടുള്ള സെൽഫി ഫോട്ടോസാണ് കൂടുതൽ പേരും പങ്കുവെക്കാറുള്ളത്. ചിലർ എല്ലാവരും വോട്ട് ചെയ്യാൻ പോകണമെന്നും പങ്കുവെക്കാറുണ്ട്.
ഈ തവണയും ഇത്തരത്തിൽ താരങ്ങൾ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. ഇതിൽ തന്നെ നടൻ ജയസൂര്യ ഭാര്യ സരിതയ്ക്ക് ഒപ്പം വോട്ട് ചെയ്ത ശേഷം കൈയിലെ ചൂണ്ടുവിരലിൽ മഷി തേച്ചത് കാണിച്ചുകൊണ്ടുള്ള ഫോട്ടോസ് ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. വോട്ടേഡ് എന്ന ഇംഗ്ലീഷിൽ ക്യാപ്ഷൻ എഴുതിയാണ് ജയസൂര്യ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ഇതിന് താഴെ നിരവധി കമന്റുകളാണ് താരത്തിന് വന്നത്.
ചിലർ ആർക്കാണ് വോട്ട് ചെയ്തതെന്ന് ചോദിച്ചും, ആർക്കാണെന്ന് അറിയാമെന്ന് ചിലരും അതുപോലെ എന്തായാലും ഇടതുപക്ഷത്തിന് ആയിരിക്കില്ല എന്നുമൊക്കെ അഭിപ്രായപ്പെട്ടിട്ടുണ്ട്. കേരളത്തിലെ കർഷകരുടെ ആവശ്യം ഉന്നയിച്ച് പ്രതികരിച്ചതിന് ശേഷം ഇടത് അനുകൂല അക്കൗണ്ടുകളിൽ നിന്ന് താരത്തിന് വലിയ രീതിയിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. കേന്ദ്ര സർക്കാരിന് എതിരെ പ്രതികരിച്ചില്ലല്ലോ എന്ന് ചൂണ്ടികാണിച്ചായിരുന്നു വിമർശനം.
ജയസൂര്യയെ കൂടാതെ വേറെയും താരങ്ങൾ പോസ്റ്റ് ഇട്ടിരുന്നു. നടൻ ഇന്ദ്രജിത്തും ഭാര്യ പൂർണിമയും ആസിഫ് അലിയും കുടുംബവും കുഞ്ചാക്കോ ബോബൻ, ടോവിനോ തോമസ് എന്നീ യുവതാരങ്ങളും വോട്ട് അവകാശം രേഖപ്പെടുത്തിയിരുന്നു. മെഗാസ്റ്റാർ മമ്മൂട്ടി ടർബോ ലുക്കിലാണ് വോട്ട് ചെയ്യാൻ എത്തിയത്. മമ്മൂട്ടി വോട്ട് ചെയ്യാൻ വരുമ്പോൾ പ്രായമായതിന്റെ പരിഗണന ലുക്ക് കണ്ടാൽ കിട്ടില്ലെന്നും ചിലർ കമന്റ് ചെയ്തിട്ടുണ്ട്.