‘വിജയാഘോഷ പാർട്ടിയിൽ ഒരുമിച്ച് ഷാംപെയിൻ കുടിച്ച് ഹണിയും ബാലകൃഷ്ണയും..’ – വീഡിയോ വൈറൽ

തെലുങ്ക് സൂപ്പർസ്റ്റാർ ബാലകൃഷ്ണ നായകനായ വീര സിംഹ റെഡഢി അവിടെ വലിയ ഹിറ്റായി മാറിയിരിക്കുകയാണ്. മലയാളികൾക്ക് കൂടി അഭിമാനിക്കാവുന്ന ഒരു വിജയമാണ് ഇത്. കാരണം മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഹണി റോസ് ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ടായിരുന്നു. വർഷങ്ങൾക്ക് ശേഷം ഹണി റോസ് വീണ്ടും തെലുങ്കിൽ അഭിനയിച്ച ചിത്രം കൂടിയായിരുന്നു ഇതെന്ന് പ്രതേകതയുമുണ്ട്.

150 കോടിയിൽ അധികം കളക്ഷൻ നേടിയെന്ന് കണക്കുകൾ പുറത്തുവന്നിട്ടുണ്ട്. ബാലകൃഷ്ണയുടെ എക്കാലത്തെയും മികച്ച വിജയമായി ചിത്രം മാറിയെന്നും അനലിസ്റ്റുകൾ വെളിപ്പെടുത്തിയിരുന്നു. സിനിമ വിജയം ആഘോഷമാക്കാൻ തീരുമാനിച്ചിരുന്നു ബാലകൃഷ്ണയും അണിയറ പ്രവർത്തകരും. വിജയാഘോഷത്തിൽ പങ്കെടുക്കാൻ അഭിനേതാക്കളും അണിയറ പ്രവർത്തകരും എത്തിയിരുന്നു.

ഹണി റോസും ചടങ്ങിലും പങ്കെടുത്തിരുന്നു. നീല നിറത്തിലെ ഔട്ട്.ഫിറ്റിൽ തെലുങ്കന്മാരുടെ മനസ്സ് കീഴടക്കുന്ന ലുക്കിൽ തന്നെയാണ് ഹണി എത്തിയിരുന്നത്. ചടങ്ങിന് ശേഷം സിനിമ പ്രവർത്തിച്ചവർക്ക് മാത്രം വേണ്ടി ഒരു പാർട്ടിയും ഉണ്ടായിരുന്നു. അതിൽ ഹണി റോസും ബാലകൃഷ്ണയും ഒരുമിച്ച് കൈകൾ ചേർത്ത് ഷാംപെയിൻ കുടിക്കുന്ന ഒരു ഫോട്ടോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ്.

നിരവധി രസകരമായ ട്രോളുകളും അവിടെയുള്ള പ്രേക്ഷകർക്ക് ഇടയിൽ ഇതുമായി ബന്ധപ്പെട്ട് വന്നിരുന്നു. പരിപാടി നടക്കുന്ന സമയത്തുള്ള ചില വീഡിയോസും ശ്രദ്ധനേടിയിരുന്നു. ഹണി റോസ് വേദിയിൽ വച്ച് ബാലകൃഷ്ണയുടെ കാലിൽ തൊട്ട് അനുഗ്രഹം മേടിക്കുകയും ബാലയ്യ ഹണിയെ കെട്ടിപ്പിടിച്ച് കവിളിൽ സ്നേഹ ചുംബനം നൽകുകയും ചെയ്തിരുന്നു. ഇത് പാശ്ചാത്യ സംസ്കാരമാണെന്ന് വിമർശനങ്ങളും വന്നിട്ടുണ്ട്.