‘ഗപ്പിയിലെ ആമിന വീണ്ടും ഞെട്ടിച്ചല്ലോ!! ഗ്ലാമറസ് ലുക്കിൽ തിളങ്ങി നന്ദന വർമ്മ..’ – വീഡിയോ വൈറൽ

ബാലതാരമായി അഭിനയിക്കുന്ന താരങ്ങളെ മലയാളികൾ എന്നും വീക്ഷിക്കാറുണ്ട്. ഒരുപക്ഷേ അവരെ സിനിമകളിൽ വലുതാകുമ്പോൾ നായകനായോ നായികയായോ ഒക്കെ കാണാൻ പറ്റുമെന്ന് പ്രേക്ഷകർ കരുത്താറുണ്ട്. വളരെ കുറച്ച് പേർ മാത്രമേ ബാലതാരമായി അഭിനയിച്ച ശേഷം സിനിമ അല്ലാത്ത മേഖല തിരഞ്ഞെടുക്കുന്നോള്ളൂ. ഭൂരിഭാഗം പേരും സിനിമയിൽ തന്നെ സജീവമായി നിൽക്കാറാണ് പതിവ്.

നിരവധി സിനിമകളിൽ ബാലതാരമായി അഭിനയിച്ച ഒരാളാണ് നന്ദന വർമ്മ. സ്പിരിറ്റ് എന്ന സിനിമയിൽ അഭിനയം തുടങ്ങിയ നന്ദന, അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ ജനമനസ്സുകളിൽ ഇടം നേടി. ടോവിനോ തോമസ് നായകനായ ഗപ്പി എന്ന ചിത്രത്തിലെ ആമിനയായി അഭിനയിച്ച ശേഷം ഒരുപാട് യുവാരാധകന്മാരെ നന്ദന സ്വന്തമാക്കുകയും ചെയ്തിരുന്നു. സമൂഹ മാധ്യമങ്ങളിലും അതിന്റെ മാറ്റം കണ്ടു.

പത്ത് വർഷത്തോളമായി ബാലതാരമായും അതിന് സമാനമായ വേഷങ്ങൾ ചെയ്തും നന്ദന തിളങ്ങി നിൽക്കുകയാണ്. ഒരുപക്ഷേ വൈകാതെ ഒരു നായികാ നടിയെ കൂടി മലയാളികൾക്ക് ലഭിക്കും. അതിന്റെ സൂചനകൾ നൽകി കൊണ്ട് നന്ദന ധാരാളം ഗ്ലാമറസ് മേക്കോവർ ഫോട്ടോഷൂട്ടുകൾ നടത്തിയിരുന്നു. പലതും ആരാധകരെയും മലയാളികളെയും ഞെട്ടിപ്പിക്കുന്ന ഷൂട്ടുകളായിരുന്നു എന്നതും എടുത്തു പറയേണ്ട ഒന്നാണ്.

View this post on Instagram

A post shared by Mallu Actress (@kerala_girlz)

ഇപ്പോഴിതാ നന്ദന ഇൻസ്റ്റാഗ്രാമിൽ സ്റ്റോറിയായി പങ്കുവച്ച ഒരു ചെറിയ വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഒരു ഹോട്ട് ലുക്കിൽ ഇരിക്കുന്ന വീഡിയോയാണ് നന്ദന പോസ്റ്റ് ചെയ്തത്. വീഡിയോ മറ്റ് പേജുകളിൽ റീൽസായി വരികയും ചെയ്തു. ആമിന വീണ്ടും ഞെട്ടിച്ചു കളഞ്ഞല്ലോ എന്നാണ് മലയാളികൾ കമന്റുകൾ ഇട്ടിരിക്കുന്നത്. ഭ്രമമാണ് നന്ദനയുടെ അവസാനമിറങ്ങിയ സിനിമ.


Posted

in

by