‘മറ്റ് സൂപ്പർസ്റ്റാറുകൾ കണ്ടു പഠിക്കട്ടെ!! ഷൂട്ടിംഗ് ലൊക്കേഷനിലെ മമ്മൂക്കയുടെ സിംപ്ലിസിറ്റി..’ – ഫോട്ടോസ് വൈറൽ

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയും ലിജോ ജോസ് പല്ലിശേരിയും ഒന്നിച്ച നൻപകൽ നേരത്ത് മയക്കം തിയേറ്ററുകളിൽ വലിയ വിജയം നേടി മുന്നേറികൊണ്ടിരിക്കുകയാണ്. മമ്മൂട്ടി എന്ന നടന്റെ പകർന്നാട്ടം തന്നെയാണ് മലയാളികൾക്ക് ചിത്രത്തിലൂടെ കാണാൻ സാധിച്ചത്. ഒരു സ്ലോ പേസ് ഡ്രാമ ഗണത്തിൽ പെടുന്ന സിനിമ അതിനോട് നൂറ് ശതമാനവും നീതിപുലർത്തിയാണ് എടുത്തുവച്ചിരിക്കുന്നത്.

ജനുവരി 19-ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത സിനിമയ്ക്ക് മമ്മൂട്ടിയുടെ മുൻ സിനിമകളുടെ കളക്ഷൻ വച്ച് മികച്ച തുടക്കം അല്ലെങ്കിൽ കൂടിയും ഭേദപ്പെട്ട ഒരു പ്രതികരണം തന്നെയാണ് ബോക്സ് ഓഫീസിൽ ലഭിച്ചിരിക്കുന്നത്. അഞ്ച് ദിവസം കൊണ്ട് രണ്ടര കോടിയിൽ അധികം കളക്ഷനാണ് സിനിമ നേടിയത്. സിനിമ രണ്ടാം വാരത്തിലേക്ക് കടക്കുമ്പോൾ കൂടുതൽ ആളുകൾ തിയേറ്ററുകളിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.

ലിജോ ഇനി മോഹൻലാലിന് ഒപ്പം ഒന്നിക്കുമ്പോൾ, മമ്മൂട്ടി-ബി ഉണ്ണികൃഷ്ണൻ സിനിമയാണ് അടുത്തതായി ഇറങ്ങാനുള്ളത്. സിനിമയ്ക്ക് പുറത്ത് ഇപ്പോൾ മറ്റ് സൂപ്പർസ്റ്റാറുകളെക്കാൾ പ്രചോദനം നൽകുന്നത് മമ്മൂട്ടിയുടെ തീരുമാനങ്ങൾ തന്നെയാണ്. പുതിയ സംവിധായകർക്ക് ഒപ്പം സിനിമകൾ ചെയ്യുന്നതിനോടൊപ്പം തന്നെ മമ്മൂട്ടി ഈ പ്രായത്തിലും അപ്ഡേറ്റഡായി നിൽക്കുന്ന ഒരു താരമാണ്.

പഴയതിലും കൂടുതൽ സിംപിളായിട്ടാണ് മമ്മൂട്ടിയെ പ്രേക്ഷകർക്ക് കാണാൻ സാധിക്കുന്നത്. ഇപ്പോഴിതാ നൻപകലിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ ഇടവേളയിൽ വിശ്രമിക്കാൻ വേണ്ടി തറയിൽ കിടക്കുന്ന ഫോട്ടോസ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. എന്തൊരു സിംപ്ലിസിറ്റി എന്നും മറ്റ് സൂപ്പർസ്റ്റാറുകൾ കണ്ടുപഠിക്കട്ടെ എന്നും മലയാളികൾ പറയുന്നു. മമ്മൂട്ടിയുടെ സന്തത സഹചാരിയായ ജോർജാണ്‌ ഫോട്ടോസ് പങ്കുവച്ചത്.