‘ഇനി ഇന്റർനാഷണൽ ഉദ്‌ഘാടക! അയർലൻഡിൽ തിളങ്ങി നടി ഹണി റോസ്..’ – വീഡിയോ വൈറലാകുന്നു

കേരളത്തിൽ അങ്ങോളം ഇങ്ങോളമുള്ള സ്ഥാപനങ്ങളും ഷോറൂമുകളുമൊക്കെ ഉദ്‌ഘാടനം നടത്തി സമൂഹ മാധ്യമങ്ങളിൽ തരംഗം തീർത്ത ഒരു നടിയാണ് ഹണി റോസ്. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ആണ് ഹണി റോസിനെ ഇത്രയും സജീവമായി ഈ മേഖലയിൽ കണ്ടുവന്നിരുന്നത്. അതിന് മുമ്പ് ചെയ്യുണ്ടായിരുന്നെങ്കിൽ പോലും ഇത്രയും ഉദ്‌ഘാടനങ്ങൾ ഇല്ലെന്ന് വ്യക്തമാണ്. ഇതിന്റെയൊക്കെ വീഡിയോസ് വൈറലാണ്.

കൊച്ചു കേരളത്തിൽ മാത്രമല്ല, വിദേശത്തും ഉദ്‌ഘാടനങ്ങളിൽ തിളങ്ങുകയാണ് ഇപ്പോൾ ഹണി റോസ്. യൂറോപ് രാജ്യമായ അയർലൻഡിൽ ഒരു മെഗാമേളയിൽ പങ്കെടുക്കാൻ എത്തിയപ്പോഴുള്ള വീഡിയോയാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഇന്റർനാഷണൽ ഉദ്‌ഘാടക എന്ന പേരിൽ ഇനി ഹണി അറിയപ്പെടുമെന്ന് ആരാധകർ അവകാശപ്പെടുന്നു. തൂവെള്ള നിറത്തിലെ സാരി ധരിച്ചാണ് ഹണി ചടങ്ങിന് എത്തിയത്.

അയർലൻഡിലെ ഡബ്ലിൻ എയർപോർട്ടിന് അടുത്തുള്ള ആൽസ സ്പോർട്സ് സെന്ററിൽ വച്ചായിരുന്നു മെഗാമേള നടന്നത്. “മലയാളി ഇല്ലാത്ത നാടുണ്ടോ.. ഇവിടെ വന്നിട്ട് പുറത്തുപോയപ്പോൾ ആദ്യം കണ്ടത് തന്നെ മലയാളികളെയാണ്. ഇത്രയും സ്നേഹമുള്ള മലയാളികൾ കേരളത്തിൽ ഉണ്ടോ എന്നുപോലും സംശയമാണ്. അയർലൻഡിൽ വന്ന് ആദ്യ ദിനം പുറത്തിറങ്ങിയപ്പോൾ ഭയങ്കര തണുപ്പ് ആയിരുന്നു.

ഞാൻ വന്നതുകൊണ്ട് ആണോ എന്നറിയില്ല ഇപ്പോൾ നല്ല ക്ലൈമറ്റ് ആണ്. ഇവിടെ വന്നിട്ടും കപ്പയും മീൻ കറിയുമൊക്കെ കഴിച്ചു. ഇവിടെ എവിടെ തിരിഞ്ഞാലും ഭംഗിയുള്ള സ്ഥലങ്ങളാണ്. അതുകൊണ്ട് പ്രതേകിച്ച് ഒരു സ്ഥലം പോയി കാണണമെന്നില്ലല്ലോ. കുറെ നാൾ ഇവിടെ നിൽക്കണമെന്ന് ആഗ്രഹമുണ്ട്. പിന്നെ ജീവിക്കാൻ വേറെ വഴി ഇല്ലാത്തതുകൊണ്ട് നിന്നിട്ട് കാര്യമില്ല. എനിക്ക് ഉദ്‌ഘാടനം ഒന്നും കിട്ടില്ലല്ലോ ഇവിടെ..”, ഹണി ചിരിച്ചുകൊണ്ട് പറഞ്ഞു.